കൊച്ചി നഗരത്തെ കൊള്ളചെയ്യാൻ ജലഭീമൻ എത്തുന്നു !


First Published : 2024-10-04, 08:34:09pm - 1 മിനിറ്റ് വായന


കൊച്ചി നഗരത്തെ കൊള്ള ചെയ്യാൻ ജലഭീമൻ Suez നെ ക്ഷണിച്ചു വരുത്തുന്നു !                                              

          കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി Suez ന് കൈമാറുവാനുള്ള കേരള സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് നമ്മുടെ ഭരണഘടനാ ബാധ്യതയാണ്.

*Suez :75000 കോടി രൂപ വരുമാനമുള്ള 40000 ആളുകൾ പണി എടുക്കുന്ന സ്ഥാപനം

ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണ് കുടി വെള്ളം.ഈ അവശ്യ വിഭവത്തെ മുൻനിർത്തി ലാഭം കൊയ്യാൻ ബഹുരാഷ്ട്ര കുത്ത കകൾ നടത്തിയ ശ്രമങ്ങൾ എന്നും പ്രതിഷേധങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.കൊച്ചബാംബ യിലും ജോഹനാസ് ബർഗിലും കുടിവെള്ള സ്വകാര്യവൽക്കരണത്തിനെതിരായ സമരങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നും(കേരളത്തിൽ നിന്ന് പ്രത്യേകിച്ചും) പിന്തുണ കിട്ടി.ഇന്ത്യയിലെ ഇടതു പക്ഷ പാർട്ടികൾ സമര രംഗത്ത് ശക്തമായിരുന്നു.

ഭക്ഷണം,കുടിവെള്ളം,വിദ്യാഭ്യാസം മുതലായവ ഭരണഘടനാവകാശങ്ങളാണ്. സ്വകാര്യവൽക്കരണ നയങ്ങൾ കുടിവെള്ളത്തെയും ലാഭത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ്.

കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും സ്വകാര്യ കമ്പനികൾ ജലവിതരണവും മലിനജല സംസ്കരണവും നിയന്ത്രിക്കട്ടെ എന്നത് കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചി ട്ടുള്ള ജലനയത്തിൻ്റെ(Jala Jeevan Mission)ഭാഗമാണ്.അത്തരം ശ്രമങ്ങൾക്ക് കേരള സർക്കാർ പാത ഒരുക്കുന്നതിൻ്റെ തുടർച്ചയാണ് കൊച്ചിയിലെയ്ക്കുള്ള സൂയസ് എന്ന വമ്പൻ കമ്പനിയുടെ വരവ്.

കേരളത്തിൽ ആദ്യമായി പൈപ്പിലൂടെയുള്ള കുടിവെള്ള വിതരണം ആരംഭിച്ചത് 
1914 ൽ കൊച്ചി നഗരത്തിനു വേണ്ടിയായിരുന്നു.ആലുവക്ക് അടുത്തുള്ള ചൊവ്വരയി ൽ ശുദ്ധീകരണശാല സ്ഥാപിച്ച് പെരിയാറിലെ വെള്ളമാണ് കൊച്ചിയിൽ വിതരണം ചെയ്തിരുന്നത്. 
ആലുവയിലും(4 )മരടിലും ജലശുദ്ധീകരണശാലകളുണ്ട്.ദിനംപ്രതി ആലുവയിൽ 22.5 കോടി ലിറ്റർ ജലവും മരടിൽ 10 കോടി ലിറ്റർ ജലവും ശുദ്ധീകരിക്കുന്നു.കൊച്ചിക്കു പുറമേ 5 മുൻസിപ്പാലിറ്റികൾക്കും 11പഞ്ചായത്തുകൾക്കും ശുദ്ധീകരണ ശാലകൾ  ജലം നൽകുന്നു.ശുദ്ധീകരിക്കുന്ന 32.5 കോടി ലിറ്ററിൽ 20.10 കോടി ലിറ്റർ കൊച്ചിയി ൽ വിതരണം ചെയ്യുന്നു .
നഗരത്തിന് 1.46 ലക്ഷം കുടിവെള്ള കണക്ഷനുകൾ.1.26 ലക്ഷവും ഗാർഹിക സ്വഭാവ മുള്ളത് .ജല കുഴലുകൾക്ക് 1262 കി.മീ ദൈർഘ്യമുണ്ട്.ചുരുക്കത്തിൽ 3700 കോടി ലിറ്റർ(പ്രതിവർഷം)വെള്ളത്തിൻ്റെ വിലയിലുണ്ടാകുന്ന ചെറിയ വർധന പോലും ഒന്നര ലക്ഷം ഗുണഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിയ്ക്കും എന്നതാണ് യാഥാർത്ഥ്യം.


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment