മലപ്പുറത്ത് ഒലിപ്പുഴയും കല്ലന്പ്പുഴയും ഗതിമാറി ഒഴുകി
First Published : 2020-07-21, 04:09:10pm -
1 മിനിറ്റ് വായന

മലപ്പുറം: കരുവാരകുണ്ടില്‍ ഒലിപ്പുഴയും കല്ലന്പ്പുഴയും മലവെള്ളപ്പാച്ചിലില്‍ പലയിടത്തും ഗതിമാറി ഒഴുകി. കല്കുണ്ട്, മാമ്പറ്റ, ചിറക്കല്‍കുണ്ട് എന്നിവിടങ്ങളില്‍ വെള്ളം റോഡിനെയും മുക്കി. മാമ്പറ്റയിലെ നാലകത്ത് മജീദ്, മൂത്താലി കുഞ്ഞിപ്പ, പോത്തുകാടന് റംല, പോത്തുകാടന് റഷീദ്, നെച്ചിക്കാടന് വാപ്പുട്ടി, കാരാടന്‍ ഷൗകത്ത്, കാരാടന്‍ മാനു എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
മാമ്പറ്റ പാലത്തിന് സമീപം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പാര്‍ശ്വഭിത്തിയുടെ അശാസ്ത്രീയതയാണ് പുഴ കരകവിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ചിറക്കല്‍കുണ്ട് ഖാന്‍ഖാഹ് റോഡും വെള്ളത്തില്‍ മുങ്ങി. പാന്ത്ര ചെമ്പന്കാട്ടിലാണ് കല്ലന് പുഴ കരകവിഞ്ഞത്. തോട്ടങ്ങളിലൂടെ പരന്നൊഴുകിയ പുഴ ഏറെനേരം ഭീതിയുണ്ടാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല്‍ക്കോടി മുടക്കി ഇവിടെ പാലം നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡ് പണിതിട്ടില്ല. കാലവര്‍ഷം കനത്തതോടെ ചെമ്പന്‍കാട് ഒറ്റപ്പെട്ട നിലയിലാണ്.
അങ്ങാടിച്ചിറ കവിഞ്ഞൊഴുകി ചേറുമ്പ് ഇക്കോ വില്ലേജിലെ കുട്ടികളുടെ പാര്‍ക്ക് വെള്ളത്തിലായി. പുന്നക്കാട്ട് പുഴ കവിഞ്ഞതോടെ അംഗന്‍വാടി, ആയുര്‍വേദ ആശുപത്രി, മോഡല്‍ ജി.എല്‍.പി സ്കൂള്‍ എന്നിവയുടെ കോമ്പൗണ്ടുകളില്‍ വെള്ളമെത്തി. മഴ തുടരുന്നതിനാല്‍ പുഴയോരത്തെ പല കുടുംബങ്ങളും മാറിത്താമസിച്ചിരിക്കുകയാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

12.jpg)
11.jpg)