ഓണവും പാടങ്ങളും !


First Published : 2024-09-16, 07:49:33pm - 1 മിനിറ്റ് വായന


"ഉത്സവം ഒരു നേരമ്പോക്കോ വിനോദ ഉപാധിയോ അല്ല,അത് ഒരു പുനര്‍നിര്‍മാണം" എന്ന ഒക്ടോവിയോ പാസിൻ്റെ വരിക ളെ മറക്കാൻ കേരളം നല്ലവണ്ണം പഠിച്ചു.പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു ഓരോ രാജ്യത്തേയും ആഘോഷങ്ങൾ . ഓരോ പ്രദേശങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തിണക്കിയാണ് വിവിധ രീതി യിലുള്ള ഉത്സവങ്ങള്‍ കൊണ്ടാടുക.

കേരളത്തിൻ്റെ പരിസരത്തെ അടുത്തറിയാൻ ഉതകേണ്ട അനുയോജ്യമായ ആഘോ ഷമാണ് ഓണമെങ്കിലും Discount flooded Market festival ആയി ഓണത്തെ പരുവപ്പെടുത്തു വാൻ ചന്ത സംസ്കാരത്തിന് നല്ല നിലയിൽ കഴിഞ്ഞത് അവിചാരിതമല്ല.

ലോകത്ത് വിവിധ ഇടങ്ങളിൽ വിളവെടുപ്പ് ഉത്സവങ്ങൾ ഉണ്ട്. ബ്രിട്ടണിൽ സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ Harvest festival നടക്കും.ചൈനയുടെ ചാന്ദ്രോത്സവം (സെപ്റ്റംബർ-ഒക്ടോബർ),ഇറാൻ്റെ Mehregan ,ഇശ്രയേലിൻ്റെ Sukkot,അമേരി ക്കയുടെ Thanks giving fest,ഇൻഡോനേഷ്യ യുടെ കൊയ്ത്തുത്സവം(Rice Harvest)സ്വിസിൻ്റെ Incwala അങ്ങനെ പോകുന്നു പട്ടിക. ഇന്ത്യയിലെ രണ്ടു ഡസനിലധി കം വിള വെടുപ്പുത്സവങ്ങളിൽ കേരളത്തിൻ്റെ ഓണം ശ്രദ്ധേ യമാകുന്നത് നിഗ്രങ്ങളുടെ ഓർമ്മപ്പെടുത്തലിനു പകരം (രാവണനെ കത്തിക്കൽ,മഹിഷാസുര വധം etc)അവതാര പുരുഷൻ്റെ അഹങ്കാരവും ചതിയും നാട്ടുകാർക്ക് ഓർത്തെ ടുക്കാൻ അവസരമുണ്ടാക്കുന്നു എന്നതാണ്.

ഇരുപ്പൂ നിലങ്ങളിൽ ആദ്യത്തെ നെല്ല് ചിങ്ങത്തിൽ കൊയ്യും .  കർക്കിടക വറുതി കഴിഞ്ഞു പുന്നെല്ല് കൊയ്തു പുത്തരി കൊണ്ട് ഇല്ലവും വല്ലവും പത്തായവും നിറയുന്ന  സമൃദ്ധി  യുടെ ഉത്സവം എന്നാണ് വിശേഷണം.കർഷകന് ജാതിയും മതവുമില്ല.അതിനാൽ ഓണത്തിനും വിഭാഗീയത കൾ ഇല്ല എന്ന് വാദിക്കാം.

എല്ലാവരും മറ്റുള്ളവരെ ഇഷ്ടപ്പെടണം എന്ന ആശയത്തെ പ്രചാേതിപ്പിക്കുന്ന ഓണ ത്തിന് വള്ളം കളിയും പുലിക്കളിയും തുമ്പിതുള്ളലും ഓണപ്പടയും ഓണവില്ലും ഒപ്പം"ഓണ തല്ലും" ഉണ്ട്.കൈകൊട്ടിക്കളിയും കോൽക്കളിയും കുമ്മിപ്പാട്ടും ഒക്കെ എല്ലാവരും കളിക്കാരും കാഴ്ച്ചക്കാരു മാകുന്ന ആൾക്കൂട്ട അവതരമാണ് .

ലക്ഷം വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട കേരളത്തിന്റെ പ്രകൃതി യിലും സംഭവിക്കുന്ന മാറ്റങ്ങൾക്ക് രണ്ടു കാരണങ്ങൾ ഉണ്ട്.പ്രകൃതിദത്തമായ പരിണാമം സ്വാഭാവികമാണ്. അതിൻ്റെ പരിമിതികളെ ലഘൂകരിക്കാൻ സാങ്കേതിക വിദ്യക ൾക്ക് കഴിയും എന്ന് നെതർലൻഡും ജപ്പാനും തെളിയിച്ചു.

മനുഷ്യരുടെ അനാരോഗ്യകരമായ ഇടപെടൽ കേരളത്തെ എങ്ങനെ തകർക്കുന്നു എന്ന് 2018 മുതൽ വ്യക്തമാക്കപ്പെട്ടു. 8.75 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ കേരളത്തിൽ ഉണ്ടായി രുന്ന 1971-ൽ ,12.98 ലക്ഷം ടൺ നെല്ല് ഉൽപ്പാദിപ്പിച്ചിരുന്നു. അന്നും 50% നെല്ല് നമ്മൾ പുറത്തു നിന്നും വാങ്ങി.2016 ൽ ലെത്തുമ്പോൾ പാടങ്ങൾ 1.66 ലക്ഷം ഹെക്ടറിൽ എത്തി. ഇന്ന് ഉൽപ്പാദനം 6 ലക്ഷം ടണ്ണാണ്. 39 ലക്ഷം ടൺ നെല്ല് ഇറക്കുമതി ചെയ്യുന്നു.

നമ്മുടെ നെൽപ്പാടങ്ങളുടെ സാമൂഹിക ധർമ്മം നെൽ ഉൽപ്പാ ദനത്തിൽ അവസാനിക്കുന്നില്ല.Paddy field Eco system(PFE) അനുസരിച്ച്,പാടങ്ങളുടെ മൊത്തം സാമൂഹിക സേവനത്തി ൽ നെല്ല് ഉൽപ്പാദനത്തിലെ പങ്ക് 8% മാത്രം.ഹരിത വാതക ആഗിരണത്തിൽ 15%.കാലാവസ്ഥ നിയന്ത്രണത്തിൽ 61% ആണ് പാടങ്ങളുടെ സാമൂഹിക ധർമ്മത്തിലെ റോൾ. സംസ്ഥാനത്തെ ഒരോ ഹെക്ടർ നെൽപ്പാടവും 24 ലക്ഷം-102 ലക്ഷം രൂപയുടെ പ്രതി വർഷ സാമൂഹിക സേവനം ചെയ്യുന്നു. 6.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ നികത്തപ്പെട്ടതിലൂടെ ഏറ്റവും കുറഞ്ഞത് പ്രതിവർഷം 15600 കോടി രൂപയുടെ സാമ്പത്തിക കുറവ് വെച്ച് കേരളത്തിന് സംഭവിക്കുന്നുണ്ട്.

നാട്ടുകാർക്ക് ആവശ്യം വരുന്ന 45 ലക്ഷം ടൺ നെല്ലിൽ 38.8 ലക്ഷം ടൺ പുറത്തു നിന്നാണ് എത്തുന്നത്.നെൽവയൽ നീർത്തട സംരക്ഷണത്തെ നോക്കു കുത്തിയാക്കി പാടങ്ങൾ നികത്തുന്നതിൽ പൊന്നോണ ആഘോഷക്കാർക്ക് വേവ ലാതിയില്ല.നെൽവയലുകൾ നികത്തി കൊണ്ട് Paddy Harvest Festival പൊടിപൊടിക്കുന്ന കേരളം വാമനൻ്റെ മനോവ്യവഹാ ത്തിലാണ് അഭിരമിക്കുന്നത് !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment