പെരിയാർ നദി : വിഷമയമായ അവസ്ഥക്ക് മാറ്റമില്ല !


First Published : 2024-05-24, 09:53:03pm - 1 മിനിറ്റ് വായന


പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ട കുരുതി തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞു.അനധികൃത മലിനജല പൈപ്പുകൾ വ്യവ സായത്തിൽ നിന്ന് നേരിട്ട് നദിയിലേക്ക് വിഷം ചീറ്റുന്നു. ആസിഡ് മൂടൽമഞ്ഞ് മുതൽ സൾഫർ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്,അമോണിയ,ക്ലോറിൻ വാതകം വരെ വായു പുറന്തള്ളുന്നു.മേഖലയിലെ കിണറുകളും കുളങ്ങളും മലിനമാണ്.
 
കുടിക്കാനും കുളിക്കാനും അലക്കാനും നദിയിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്.ഇന്ന് അത് അസാധ്യമായിക്കഴിഞ്ഞു.

അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഗ്രീൻപീസ് ലോകത്തി ലെ വിഷബാധയുള്ള പ്രദേശങ്ങളിലൊന്നായി ഏലൂരിനെ കണ്ടെത്തിയിട്ടുണ്ട്.ഭോപ്പാൽ ദുരന്തത്തിൻ്റെ 15-ാം വാർഷിക ത്തോടനുബന്ധിച്ച് ഗ്രീൻപീസ് നടത്തിയ പഠനത്തിൽ പെരിയാ റും വ്യവസായ മേഖലയിലും പരിസരത്തും സമീപത്തെ ജല- മണ്ണ് സ്രോതസ്സുകളും എത്രത്തോളം മലിനമായിരിക്കുന്നു വെന്ന് വെളിപ്പെടുത്തി.60,000 ആളുകൾ പ്രദേശത്ത് താമസി ക്കുന്നു.

ഏലൂർ ഗ്രാമപഞ്ചായത്തിലെ നിവാസികൾക്ക് ക്യാൻസർ വരാ നുള്ള സാധ്യത 2.85 മടങ്ങ് ഉയർന്നു.ജന്മനായുള്ള ക്രോമസോം വ്യതിയാനങ്ങൾ മൂലം കുട്ടികൾ 2.63 മടങ്ങ് കൂടുതൽ അപകട സാധ്യതയുള്ളവരാണ്.ജനന വൈകല്യങ്ങൾ മൂലം കുട്ടികൾ മരിക്കാനുള്ള സാധ്യത 3.8 മടങ്ങ് വർദ്ധിച്ചു.ഏലൂരിൽ ശ്വാസ സംബന്ധിയായ മരണം 3.4 മടങ്ങ് കൂടുതലാണ്.

സ്റ്റോക്ക്‌ഹോം കൺവെൻഷൻ മുഖേന മൊത്തത്തിൽ നിർമാ ർജനത്തിനായി കണ്ടെത്തിയ 12 ക്ലോറിനേറ്റഡ് രാസവസ്തു ക്കളിൽ ഏറ്റവും കുപ്രസിദ്ധമായത് DDTയാണ്.1974 മുതൽ മലിനീകരണത്തിനെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ബോർഡ് അവകാശപ്പെടുന്നു എങ്കിലും ഒരു മാറ്റവും ഉണ്ടായി ട്ടില്ല.

 
2004-05 ലെ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം, സംസ്ഥാന മലിനീകരണ ബോർഡ് രൂപീകരിച്ച സമിതി മലിനീ കരണം നിയന്ത്രിക്കുവാൻ 24 നിർദ്ദേശങ്ങൾ വെച്ചിരുന്നു. നദിയുടെ സംരക്ഷണത്തിനായി മറ്റ് 14 തരം ഇടപെടലുകൾ വേണമെന്നും പറഞ്ഞു.ഒരു തീരുമാനവും നടപ്പിലാക്കിയില്ല.


2018ലെ വെള്ളപ്പൊക്കത്തിന് ശേഷം Road to River പദ്ധതി യുടെ ഭാഗമായി നടത്തിയ പഠനവും തിരിച്ചടികളെ അക്കമിട്ടു നിരത്തി.നദിയുടെ 5 മീറ്റർ തീരത്തു നിന്ന് 100 മീറ്റർ വിട്ടു വേണം വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ അഭിപ്രായങ്ങൾ ഫയലുകളിൽ ഉറങ്ങുകയാണ്.


ലോകത്തെ 35 Toxic Spotകളിൽ ഒന്നാണ് ഏലൂർ എന്ന വാർത്ത കേരളത്തെ നാണം കെടുത്തുകയാണ്.1995 മുതലു ള്ള അവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിന് അഴിമതി പ്രധാന കാരണമാണ്.

ലോകത്താകെ മലിനീകരിക്കപ്പെട്ട നദികൾ പുനരുജ്ജീവിപ്പി ക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോൾ കേരളത്തി ലെ ഏറ്റവും വലിയ നദി രാസമാലിന്യ കൂമ്പാരമായി തുടരുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment