പുഴകളും മൺവാരലും !
First Published : 2026-09-12, 03:20:51pm -
1 മിനിറ്റ് വായന

10 വർഷങ്ങൾക്കു ശേഷം നദികളിലെ മൺ വാരലിനെ പറ്റിയുള്ള ആലോചനകൾ കേരളത്തിൽ സജീവമാകുന്നത് 2018 മുതലുള്ള പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തല ത്തിലാണ്.സംസ്ഥാനത്തെ 17 നദികളിൽ നിന്ന് മണൽ നീക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. മണൽ ഓഡിറ്റ് പ്രകാരം ഖനന യോഗ്യമെന്ന് കണ്ടെത്തിയ 1.7 കോടി ടൺ വാരാനുള്ള നടപടിയാണ് ഡിസംബറോടെ ഉണ്ടാവുക. തിരുവനന്തപുരം,ആലപ്പുഴ,വയനാട് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികളെ ആദ്യഘട്ടത്തിൽ ഒഴിവാക്കി.പട്ടികയിലില്ലാത്ത ബാക്കി പുഴകൾ അടുത്ത ഘട്ടത്തിലുണ്ടാവും.
അമിതമായി മണൽ അടിഞ്ഞുകൂടുന്നത് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും നദീതടത്തിന്റെ ആഴം കുറയ്ക്കുകയും ചെയ്യും.പ്രളയസാധ്യത മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സർക്കാർ വാദം.അതിനെ മാധ്യമങ്ങൾ പൊതുവെ പിന്തുണയ്ക്കുന്നുണ്ട്.
കാലാവസ്ഥ ദുരന്തങ്ങൾ :
കേരളത്തിൽ ശക്തമായി മാറുന്ന ഉരുൾപൊട്ടൽ,വെളളപ്പൊക്കം കടലാക്രമണം സംസ്ഥാനത്തിന് വലിയ ബാധ്യതയായി മാറിക്കൊണ്ടി രിക്കുന്നു.2018 മുതലെടുത്താൽ സംസ്ഥാനത്തിന് വരുത്തി വെച്ച വിനകൾ 1957 മുതൽ 60 വർഷങ്ങൾ കൊണ്ട് ഉണ്ടായതിലും ഏറെ വലുതാണ്.ദുരന്തങ്ങളുടെ ആഴം എത്ര ഭീകരമാണ് എന്ന് 2019 ലെ Rebuild Kerala Development (RKD)നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
75 താലൂക്കുകളിൽ ഉരുൾ പൊട്ടൽ സാധ്യത.വെളളപ്പൊക്കം 50 താലൂക്കുകളിൽ.കടലാക്രമണം 24 തീരദേശ താലൂക്കുകളിൽ വിഷയമാണ്.
വെള്ളപ്പൊക്കം 77.9 ലക്ഷം ആളുകളെയും ഉരുൾപൊട്ടൽ 28 ലക്ഷം , കടലാക്രമണം 3.13 ലക്ഷം നാട്ടുകാരെയും ബാധിക്കും. ചുരുക്കത്തിൽ മഴക്കാലത്ത് 105 ലക്ഷം കേരളീയർ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും എന്നാണ് സർക്കാർ നിയോഗിച്ച വിധക്ത സംഘത്തിൻ്റെ 2019 ലെ ഓർമ്മപ്പെടുത്തൽ.
റിപ്പോർട്ടിനെ ശരിവെയ്ക്കും വിധമായിരുന്നു 2018 നു ശേഷവും സംഭവിച്ച ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും കടലാക്രമണങ്ങളും. ഉരുൾ പൊട്ടിലിൻ്റെ സാധ്യത 1500 ച.Km ഉണ്ട്.വയനാട്ടിൽ മാത്രം 10000 ഹെക്ടറിൽ മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ അവസരങ്ങൾ. രാജ്യത്ത് ഏറ്റവും അധികം ഉരുൾ പൊട്ടൽ സംഭവിക്കുന്ന(66%) സംസ്ഥാനമായി മാറിയിരിക്കുന്നു.അതിൻ്റെ കാരണങ്ങളിൽ പ്രകൃതി ദത്തമായ(Weathering)ഘടകങ്ങൾ മുതൽ മനുഷ്യരുടെ ഇടപെടലുകളും പ്രധാനമാണ്.
ഉരുൾ പൊട്ടൽ ലഘൂകരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ശക്തമായ നടപടികൾ കൈകൊള്ളാൻ സർക്കാരോ പ്രദേശവാസി കളോ തയ്യാറാകാതെ നിൽക്കുന്നു.ചരിഞ്ഞ പ്രദേശങ്ങളിലെ അനധികൃത നിർമാണം ഒഴിവാക്കൽ,പുതിയവയ്ക്ക് അവസരം ഒഴിവാക്കൽ,ഖനനവും മണ്ണെടുപ്പും നിരോധിക്കാൻ സർക്കാർ തയ്യാറല്ല.വയനാട്ടിൽ പോലും ഇതുതന്നെയാണ് സർക്കാർ നയം.40 ഡിഗ്രിയിൽ കൂടുതൽ ചരിവുകൾ യഥേഷ്ടമുള്ള വൈത്തിരി താലൂക്കിൽ സ്വാഭാവികമായ കാടുകൾ 3% വും തോട്ടങ്ങൾ 10% വും.ബാക്കി പ്രദേശങ്ങൾ മനുഷ്യ നിർമിതികളാൽ നിറഞ്ഞു. അങ്ങനെയുളള പ്രദേശങ്ങളുടെ സുരക്ഷ നിലവിൽ എത്രയൊ നിസ്സാരമാണ് എന്ന് ഈ വർഷത്തെ മണ്ണിടിച്ചി തെളിയിച്ചു.
മാറിയ മഴയുടെ സ്വഭാവത്താൽ മലകളിൽ നിന്നുള്ള കുത്തൊഴുക്ക് ശക്തമായി.അത് നിയന്ത്രിക്കണമെങ്കിൽ കാടുകളുടെ ഉള്ളടക്കം വർധിക്കണം.അടിക്കാട് ശക്തമായ കാടിന് മഴ വെള്ളം കൂടുതലായി ശേഖരിക്കാൻ കഴിയും,കുത്തൊഴുക്ക് കുറയ്ക്കാം.നദികൾ ചെന്നെത്തുന്ന കായലുകളുടെ പരപ്പും ആഴവും പ്രധാനമാണ്. വേമ്പനാട്ട് കായൽ തന്നെ അതിനുളള തെളിവാണ്.അതിൻ്റെ 85% സംഭരണശേഷി നഷ്ടപ്പെട്ടു.അഷ്ടമുടി കായലിൻ്റെ അവസ്ഥയും പരിതാപകരം.ലോക ശ്രദ്ധയിലുളള റംസാർ പട്ടികയിൽപെട്ട കായലുകൾ പോലും പരമാവധി ചുരുങ്ങി തകർച്ചയിലാണ്. കായലുകളുടെ ആഴവും പരപ്പും നിലനിർത്താൻ കഴിഞ്ഞാൽ നദിയുടെ വീർപ്പുമുട്ട് നിയന്ത്രിക്കാൻ കഴിയും ! ( പക്ഷെ)
കാടുകളെ ശക്തമാക്കി മാറ്റൽ,നദികളുടെ വീതിയും ആഴവും സംരക്ഷിക്കൽ,പാടവും ചതുപ്പുകളും(Road to River) നിലനിർ ത്തൽ,കായലുകളെ പഴയ നിലയിലെത്തിക്കൽ എന്നിവ ഇടനാട്ടിലെയും മറ്റും വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ സഹായിക്കും.കാടുകൾ മുതൽ ജലഗോപുരങ്ങളായ കുന്നുകളും ചരിഞ്ഞ പ്രദേശങ്ങളും പുൽമേടുകളും നീർത്തടങ്ങളും പുഴകളും കായലും തീരങ്ങളും സംരക്ഷിക്കാൻ തീരുമാനം.അതിനൊപ്പം മണൽ സാനിധ്യത്താൽ ആഴം കുറഞ്ഞു പോയ പുഴകളുടെ വാഹക ശേഷി വർധിപ്പിക്കാനും ഉതകുന്ന ഇടപെടൽ നാടിനാവശ്യമാണ്.
മണൽ വാരി കൊണ്ട് വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാം എന്ന ആശയത്തിന് വലിയ മുൻതൂക്കവും മറ്റ് കാര്യങ്ങളിൽ വിധക്തരുടെ നിർദ്ദേശങ്ങളോടുപോലും നിഷേധ നിലപാടുകളും ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് നാട്ടുകാർക്കറിയാം ....
ഭാഗം : 1
FB post
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment