വീണ്ടും സിൽവർ ലൈൻ ഭൂതം: ഭാഗം 1
First Published : 2024-11-06, 08:57:38pm -
1 മിനിറ്റ് വായന

നാടിൻ്റെ വികസത്തിൽ ഗതാഗതത്തിൻ്റെ പങ്ക് അനിവാര്യ മാണ്.അങ്ങനെയാണ് അമേരിക്ക-യൂറോപ്പ് -മുൻ USSR തുടങ്ങിയ രാജ്യങ്ങൾ പുരോഗതി കൈവരിച്ചതും.ബീജിംഗ്- ഷാൻഹായ് വേഗതീവണ്ടിയിലെയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിയത് സാമ്പത്തിക മുന്നേറ്റത്തിൻ്റെ ഭാഗമാ യിട്ടായിരുന്നു.യാത്ര പ്രശ്നപരിഹാരത്തിനായി ആലോചി ക്കുമ്പോൾ,കുറഞ്ഞ യാത്രാചെലവും പരിസ്ഥിതി ആഘാത ങ്ങളും നാടിൻ്റെ സാമ്പത്തിക സ്ഥിതിയും പ്രധാനമാണ്.
വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കാൻ അർത്ഥ അതി വേഗ പാത എന്ന സമീപനം സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക -സാമ്പത്തിക-യാത്ര പ്രശ്നങ്ങളുമായി ഒത്തു പോകുന്നതല്ല .
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ യാത്രാരംഗത്ത് നിരവധി ഗുണപരമായ മാറ്റങ്ങളു ണ്ടായി.വാഹനങ്ങളുടെ സുരക്ഷിതത്വം വർധിച്ചു.സിഗ്നലുകൾ മെച്ചപ്പെട്ടു.റോഡുകൾ താരതമ്യേന വൃത്തിയായി.എന്നാൽ വാഹനങ്ങളുടെ വൻ വർധന,ഗുണപരമാകേണ്ട അവസരങ്ങളെ നിഷ്പ്രഭമാക്കി, അതിനാൽ ആനുപാതികമായി കൂടേണ്ട വേഗത വർധിച്ചില്ല. താലൂക്കു റോഡുകളിലൂടെയുള്ള ശരാശരി വേഗത ഇന്നും 30 Km/hr . സംസ്ഥാന ഹൈവേയിൽ 40/45 km.ദേശീയ ഹൈവേ യിൽ 45/55 Km മാത്രമാണ്.
റെയിൽ രംഗത്തെ മാറ്റങ്ങൾ നിരാശാജനകമാണ്.ഒന്നര കോടിയാത്രികർ പ്രതിദിനമുള്ള കേരളത്തിൽ KSRTC 30 ലക്ഷത്തിൽപരം യാത്രക്കാരെ വഹിക്കുമ്പോൾ റെയിൽ യാത്രികർ 5 ലക്ഷം മാത്രമാണ്.വേഗത കൂടിയ തീവണ്ടി പോലും മണിക്കൂറിൽ 60 Km എത്താറില്ല.വന്ദേഭാരതിൻ്റെ വേഗതയും 75 Km കടക്കുന്നില്ല.ഷട്ടിൽ ട്രെയിൻ വേഗത 25 /30 Km/hr മാത്രവും .
യാത്രാ വേഗം വർധിക്കണം.ചെലവ് കുറഞ്ഞിരിക്കണം. പ്രകൃതി ആഘാതം പരമാവധി കുറവായിരിക്കണം. സാമ്പത്തിക ബാധ്യതയുണ്ടാകരുത്.പ്രാദേശിക സാങ്കേതിക വിദ്യക്കും പ്രാദേശിക സാമ്പത്തിക സഹായത്തിനും മുൻ ഗണന ഇവയൊക്കെയാണ് സുസ്ഥിര യാത്രാപദ്ധതികളിൽ ഉണ്ടാകേണ്ടത്.
സംസ്ഥാനത്തിന്റെ വടക്കു -തെക്കു യാത്രാ പ്രശ്നങ്ങൾക്ക് പോലും പരിഹാരമല്ല സിൽവർ ലൈൻ എന്തുകൊണ്ട് ?
1.കാസർഗോഡ്-തിരുവനന്തപുരം വാണിജ്യ /വ്യവസായ പാതയല്ലാത്ത 525 Km ലെ യാത്രകർ സാധാരണക്കാരായതി നാൽ പരമാവധി ചെലവു കുറഞ്ഞതാകണം. സിൽവർലൈൻ യാത്രാ ചെലവ് കി.മീറ്ററിന് കുറഞ്ഞത് 3 Rs മുതൽ 6 രൂപ വരെ യാകും.നിലവിലെ ബസ്സ് /തീവണ്ടി നിരക്കുകൾ 50 പൈസ മുതൽ മാത്രം.
2.60Km റെയിൽ വേഗത രണ്ടര ഇരട്ടിവരെയാക്കുവാൻ കുറഞ്ഞ ചെലവിൽ ബദൽ മാർഗ്ഗങ്ങൾ രാജ്യത്തുണ്ട്.യാത്രാ സമയം പകുതിയായി കുറയുന്നതനുസരിച്ച് യാത്രി കരുടെ ചെലവിൽ വൻവർധന ഉണ്ടാക്കാതെ അതു സാധ്യമാണ്.
3.വിവിധതരം യാത്രാമാർഗ്ഗങ്ങൾ ഒരുക്കുന്നതിൽ ദേശീയ സർക്കാരിന്റെ ഉത്തരവാദിത്തം ശക്തമായി ബോധ്യപ്പെടുത്തി റോഡു,റെയിൽ,ജല,വ്യോമമാർഗ്ഗങ്ങളെ സമയബന്ധിതമായി മെച്ചപ്പെടുത്തുവാൻ പരിപാടികൾ ഉണ്ടാകണം.
4.കേരളത്തിന്റെ തകർന്ന ഭൂപ്രകൃതിയെ കൂടുതൽ അസ്വസ്ഥ തമാക്കുന്ന വൻകിട നിർമ്മാ ണങ്ങൾ തീരങ്ങളിൽ എന്ന പോലെ കരയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
5.സംസ്ഥാനത്തെ പ്രതിവർഷ മൂലധന ചെലവിന്റെ 8 മുതൽ15 ഇരട്ടിവരെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വാർഷിക സാമ്പത്തിക ബാധ്യത ത്രിതല പഞ്ചായത്തു കൾക്കായി മാറ്റിവെക്കുന്ന തുകയ്ക്കു തുല്യമാണ്. പദ്ധതിയുടെ ഉപഭോക്താക്കളായി മൊത്തം യാത്രികരിൽ 0.5 മുതൽ1%വരെ ആളുകളെ മാത്രം പ്രീതീക്ഷിക്കുമ്പോൾ, സാമൂഹികയാഥാർത്ഥ്യവുമായി സിൽവർലൈൻ പൊരു ത്തപ്പെടുന്നില്ല എന്ന് വ്യക്തമാകും.അവിടെയാണ് പദ്ധതിയെ റിയൽ എസ്റ്റേറ്റ് രൂപമാക്കാൻ(വിഴിഞ്ഞം-ഡൽഹി മെട്രോ മാതൃകയിൽ) സർക്കാർ ശ്രമിക്കുന്നത്.
വാഹനങ്ങളുടെ ബാഹുല്യമാണ് മുഖ്യപ്രശ്നം.താലൂക്ക് ആസ്ഥാനം മുതലുള്ള വാഹന ഞെരുക്കം അനിയന്ത്രിത മായി വർധിപ്പിക്കുന്നതിൽ സ്വകാര്യ വാഹനങ്ങൾക്ക് മുഖ്യ പങ്കുണ്ട്.
ഭാഗം 1
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)