രാജ്യം കടുത്ത വരൾച്ചയിൽ


First Published : 2026-10-17, 09:12:30am - 1 മിനിറ്റ് വായന


രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയുടെ വിതരണത്തിൽ ഈ വർഷത്തെ കുറവ് 2001 നു ശേഷം ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയായി മാറി.

2026 ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ(ജൂൺ മുതൽ ഒക്ടോബർ വരെ)ഇന്ത്യയിൽ ദീർഘകാല ശരാശരിയേക്കാൾ  ഏകദേശം 12.6% മുതൽ 15% വരെ ദേശീയ മൺസൂൺ മഴക്കുറവ് രേഖപ്പെടുത്തി.എൽ നിനോ പ്രതിഭാസമാണ് സ്വാധീനിച്ച ഘടകം.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അനുസരിച്ചുളള  വിശദാംശങ്ങൾ ഇവയാണ്:

സാധാരണ സീസണൽ ശരാശരിയായ 868.6 മില്ലിമീറ്റർ മുതൽ 906.3 സെന്റിമീറ്റർ വരെ ലഭിക്കണം.രാജ്യത്ത് കുറഞ്ഞ മഴയാണ് ലഭിച്ചത്. (ഏകദേശം 759.4 മില്ലിമീറ്റർ മുതൽ 768.6 സെന്റിമീറ്റർ വരെ).

•ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ദുർബലവും ഏറ്റവും കുറഞ്ഞ മൺസൂൺ സീസണുകളിൽ ഒന്നാണ്.2001 ന് ശേഷം രേഖപ്പെടു ത്തിയ ഏറ്റവും കുറഞ്ഞ മഴക്കുറവുകളിൽ ഒന്നാണിത്.

മൂന്ന് സംസ്ഥാനങ്ങൾ ഔദ്യോഗികമായി വരൾച്ച പ്രഖ്യാപിച്ചു.ഈ മൂന്ന് സംസ്ഥാനങ്ങളും താലൂക്ക് അല്ലെങ്കിൽ മണ്ഡൽ തലത്തിലാണ് വരൾച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ആദ്യം നടപടിയെടുത്തത് കർണാടകയാണ്.ആഗസ്റ്റ് 27-ന്.ഖാരിഫ് സീസണിൽ 101താലൂക്കുകൾ വരൾച്ച ബാധിതമാണെന്ന് കർണാടക പ്രഖ്യാപിച്ചു.ഇതിൽ 89 താലൂക്കുകളിൽ കടുത്ത വരൾച്ച യും 12 എണ്ണത്തിൽ മിതമായ വരൾച്ചയുമാണ് രേഖപ്പെടുത്തിയത്. തുടർന്ന് ഘട്ടം ഘട്ടമായി കൂടുതൽ താലൂക്കുകളെ കൂടി ഇതിൽ ഉൾപ്പെടുത്തി. സെപ്റ്റംബർ 22 ആയപ്പോഴേക്കും 177 താലൂക്കുകളും, ഒക്ടോബർ 2 ആയപ്പോഴേക്കും സംസ്ഥാനത്തെ ആകെ 240 താലൂക്കുകളിൽ 217 എണ്ണവും വരൾച്ച ബാധിതമായി പ്രഖ്യാപിക്ക പ്പെട്ടു.നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരി ന്റെ  സംഘം ഇപ്പോൾ സംസ്ഥാനത്തുണ്ട്.

മഹാരാഷ്ട്രയിൽ, വർഷങ്ങൾക്കിടയിലെ ഏറ്റവും വരണ്ട മൺസൂൺ കാലം കാരണം വിളകൾ വാടിപ്പോകുകയും,കർഷകർ വലിയ നഷ്ടത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ, സെപ്റ്റംബർ 25-ന് സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണത്തിൽ വരൾച്ച പ്രഖ്യാപിച്ചു. 

വരൾച്ച പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ് .ഒക്ടോബർ 2-ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തര വിലൂടെ,28 ജില്ലകളിൽ 21 ജില്ലകളിലായുള്ള 388 മണ്ഡലങ്ങളെ 2026- ലെ ഖാരിഫ് സീസണിൽ വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.ഇതിൽ 283 മണ്ഡലങ്ങൾ ഗുരുതരമായും 105 മണ്ഡല ങ്ങൾ മിതമായ രീതിയിലും വരൾച്ച ബാധിച്ചവയാണെന്ന് തരം തിരിച്ചിട്ടുണ്ട്.


തെലങ്കാനയിൽ സർക്കാർ വരൾച്ച ബാധിത മണ്ഡലങ്ങളെ കണ്ടെത്താനും വിളനാശം സംബന്ധിച്ച പ്രാഥമിക തലത്തിലുള്ള പരിശോധനകൾ നടത്താനും തുടങ്ങിയിട്ടുണ്ട്.സംസ്ഥാനത്ത് മൊത്തത്തിൽ ഏകദേശം 18% മഴക്കുറവാണ് രേഖപ്പെടുത്തിയത്; 

തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് സാധാരണയേക്കാൾ ഏകദേശം 22% കുറവ് മഴ ലഭിച്ച രാജസ്ഥാനിലും വിളനാശത്തെ ക്കുറിച്ചും ക്ഷാമസാഹചര്യങ്ങളെക്കുറിച്ചും വിലയിരുത്തലുകൾ നടക്കുന്നുണ്ട്. 

എങ്ങനെയാണ് വരൾച്ച പ്രഖ്യാപിക്കുന്നത്?

മഴക്കുറവ് ഉണ്ടായതുകൊണ്ട് മാത്രം ഒരു പ്രദേശത്ത് വരൾച്ച പ്രഖ്യാപിക്കപ്പെടില്ല.കേന്ദ്ര സർക്കാരിന്റെ 'വരൾച്ചാ മാനുവൽ' (Drought Manual)പ്രകാരം,വരൾച്ച ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കാണ്.മഴയുടെ അളവ്,വരണ്ട കാലാവസ്ഥാ ഘട്ടങ്ങൾ,വിളകളുടെ അവസ്ഥ,സസ്യജാലങ്ങളുടെ സ്ഥിതി,മണ്ണിലെ ഈർപ്പം,ജലസ്രോതസ്സുകൾ സംബന്ധിച്ച സൂചക ങ്ങൾ എന്നിവ വിലയിരുത്തിയ ശേഷം, ബാധിക്കപ്പെട്ട പ്രദേശങ്ങ ളിൽ നേരിട്ടെത്തി പരിശോധന (ground verification) നടത്തിയ ശേഷമേ വരൾച്ച പ്രഖ്യാപിക്കാൻ പാടുള്ളൂ.

ഖാരിഫ് സീസണിലെ വരൾച്ച സാധാരണയായി ഒക്ടോബർ 31-നകം പ്രഖ്യാപിക്കേണ്ടതുണ്ട്. റാബി സീസണിലെ വരൾച്ച പ്രഖ്യാപിക്കുന്ന തിനുള്ള സമയപരിധി മാർച്ച് 31 ആണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment