പരിസ്ഥിതി ലോല മേഖലയെ പറ്റി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം മറ്റൊന്ന് !


First Published : 2026-09-18, 09:55:08am - 1 മിനിറ്റ് വായന


പരിസ്ഥിതി ലോല മേഖലകളെ പറ്റി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ സൂചിപ്പിക്കുന്നു.Ecological Fragile Land / Ecological sensitive Area എന്ന തരത്തിൽ  പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാടിൻ്റെ പരിസരത്തിന് 10 Km വരെ വിസ്തൃതി ഉണ്ടാകണം.Buffer Zone കൊണ്ട് ഉദ്ദേശിച്ചിക്കുന്നതും സമാനമായ സാധ്യതയാണ്. കേരളത്തിലെ പശ്ചിമഘട്ട നിരകൾക്ക് Buffer zone വേണ്ടതില്ല എന്ന നിർദ്ദേശം വെച്ച ഉമ്മൻ ചാണ്ടി സർക്കാരും ,1 km തീരുമാനിക്കപ്പെട്ട പിണറായി സർക്കാരും തീരുമാനം O km മതി എന്ന് എല്ലാ MLAമാരും പിന്നീട് തീരുമാനിച്ചതും ഇവിടെ ഓർക്കാം.

പരിസ്ഥിതി ലോല പ്രദേശങ്ങളായി തീരമാനിക്കപ്പെട്ട വില്ലേജുകൾ വലിയ വികസന പ്രതിസന്ധി വരുത്തിവെയ്ക്കും എന്ന് ഒരു വശത്ത് രാഷ്ട്രീയ പാർട്ടികൾ,മത-ജാതി, കർഷക,തൊഴിലാളി സംഘങ്ങൾ ആവർത്തിക്കുമ്പോൾ,Ecological sensitive Zone ലെ നിയന്ത്രണങ്ങൾ എന്തൊക്കെ ആണെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. 

പരിസ്ഥിതി ലോക ഗ്രാമങ്ങളിൽ നിരോധനം ഏർപ്പെടുത്തിയ വിഷയങ്ങൾ

1. ഖനനങ്ങൾക്ക് നിരോധനം.നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ, ലോല പ്രദേശ ങ്ങളുടെ അതൃത്തി തീരുമാനിക്കപ്പെട്ടാൽ 5 വർഷ ത്തിനകം അവസാനിപ്പിക്കണം.അതില്ല എങ്കിൽ ലൈസൻസ് കാലാവധി തീരുമ്പോൾ നിർത്തുക.ഇതിൽ ഏതാണോ ആദ്യം എത്തുക,ആ ദിവസം തന്നെ ഖനനം അവസാനിപ്പിക്കൽ.
2. പുതുതായി തെർമൽ നിലയങ്ങൾ പണിയരുത്,പുതുക്കി പണിയരുത്.
3. ചുവന്ന വിഭാഗത്തിൽ പെട്ട വ്യവസായങ്ങൾ തുടങ്ങരുത്.നിലവിൽ ഉള്ളവ വിപുലമാക്കരുത്. പെട്രോകെമിക്കൽ, സിമൻ്റ്, ഉരുക്ക് വ്യവസായം,ബാറ്ററി നിർമാണ ഫാക്ടറി തുടങ്ങിയ വയാണ് ചുവന്ന വിഭാഗത്തിൽപെട്ടത്.
4. നിലവിലുള്ള ചുവന്ന വിഭാഗത്തിൽപെട്ട യൂണിറ്റുകൾ നിയമങ്ങൾ അനുസരിച്ച് തുടരാം.നിലവിൽ അത്തരം വ്യവസായങ്ങൾ പശ്ചിമഘട്ട പ്രദേശങ്ങളിലില്ല.
5. 2.153 ലക്ഷം ച.അടിക്കു മുകളിൽ വലിപ്പമുള്ള കെട്ടിടങ്ങൾ പണിയരുത്.നിലവിലുള്ളവ വിപുലീകരിക്കരുത്.കേരളത്തിലെ വീടുകളുടെ ശരാശരി വലിപ്പം 1000 ച അടിയാണ് എന്ന് ഓർക്കുക.
6. 50 ഹെക്ടർ / 1.50 ലക്ഷം ച.മീറ്ററിലധികം(123.5 ഏക്കറിൽ/16.146 ലക്ഷം ച. അടി) വലിപ്പമുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കരുത്.

ഇനി സൂചിപ്പിക്കുന്നത് നിയന്ത്രണങ്ങളോടെ നടപ്പിലാക്കാൻ അവസരം ഉള്ളവ

1. ജലവൈദ്യുതി നിലയങ്ങൾ പരിസ്ഥിതി ആഘാത പഠനത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാം.അവിടെ നദിയുടെ 30% ഒഴുക്ക് അനുവദിക്കപ്പെടണം.
2. ഓരോ പദ്ധതിയുടെയും ഭാഗമായ നദിയുടെ ഒഴുക്ക്,വനത്തിൻ്റെ സ്വഭാവം എന്നിവ ശ്രദ്ധിക്കണം,ജൈവ വൈവിധ്യത്തിൻ്റെ സുരക്ഷയും പരിശോധിക്കണം.
3. ഓറഞ്ച്, വെള്ള വിഭാഗത്തിലെ വ്യവസായങ്ങൾ നടത്താം. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അംഗീകാരത്തോടെ.
4. വന ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തീരുമാനി ക്കുമ്പോൾ പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ ജനങ്ങളെ അറിയിക്കണം.
5. വന അവകാശ(FRA Act, 2006, 2 of 2007) നിയമത്തിൽ പറയും പ്രകാരം ആദിവാസികൾ,മറ്റ് വനവിഭവങ്ങൾ ശേഖരിച്ച് വിൽക്കു ന്നവരുടെ അഭിപ്രായങ്ങൾ (ഗ്രാമസഭ വഴി) ആരാഞ്ഞു വേണം വനങ്ങളുടെ ഘടന മാറ്റാൻ. 

പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുന്ന ഗ്രാമങ്ങളിൽ വരുത്തേണ്ട ഒരു ഡസനോളം നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കുന്നത് പശ്ചിമഘട്ടത്തിൻ്റെ തുടർച്ചയായ ഗ്രാമങ്ങളിലെ ഏത് വിഭാഗം ജനങ്ങളെ ആകും ?

അങ്ങനെ എങ്കിൽ മലനാട്ടിലെ ഗ്രാമങ്ങളുടെ പേരിൽ കഴിഞ്ഞ 15 വർഷമായി നടത്തിവരുന്ന പരിസ്ഥിതി ലോല വിരുദ്ധ സമരക്കാരുടെ താൽപര്യങ്ങൾ ആർക്കുവേണ്ടി ?

എന്തുകൊണ്ടാകും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ തീരുമാനത്തെ രാഷ്ട്രീയ-മത നേതൃത്വം,ടൂറിസം-റിയൽ എസ്റ്റേറ്റ് ലോകം നാട്ടുകാ രുടെ പേരു പറഞ്ഞ് പ്രക്ഷോഭത്തിന് വീണ്ടും തയ്യാറെടുക്കുന്നത് ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment