മുടക്കോഴിമല ;ചെങ്കല്ല് ഖനനം; സംസ്ഥാന പരിസ്ഥിതി ആഘാത വകുപ്പിന്റെ പരിശോധന !


First Published : 2026-06-23, 12:03:19pm - 1 മിനിറ്റ് വായന


വർഷങ്ങളായി തുടരുന്ന ചെങ്കല്ല് ഖനനം മൂലം പ്രയാസമനുഭവിക്കുന്ന മുടക്കോഴിമല നിവാസികൾക്ക് വേണ്ടി കേരള ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് താത്കാലികമായി ചെങ്കൽ ഖനനം നിർത്തിവെപ്പിക്കുകയും രണ്ടാഴച്ചക്കുള്ളിൽ സംസ്ഥാന പരിസ്ഥതി ആഖാത പഠന അതോറിറ്റിയുടെയും ജില്ലാമൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിൽ സ്ഥതിചെയ്യുന്ന മുടക്കോഴി മലയിൽ സി ഇ എ സി -2 ചെയർമാൻ ഡോക്ടർ ഷിബു കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് എത്തിയത് . 


ഖനനം നടത്തിയ കുഴികൾ പൂർവസ്ഥിതിയിലാക്കണമെന്ന് നിയമം ഉണ്ടെങ്കിലും മുടക്കോഴിമലയിൽ വർഷങ്ങള്ക്ക് മുൻപേ ഖനനം നടത്തിയ കുഴികൾ വർഷങ്ങൾ കഴിഞ്ഞിട്ടും നാളിതുവരെ പൂർവ്വ സ്ഥിതിയിലാകാത്തതും കുഴികളിൽ വെള്ളം നിറഞ്ഞാൽ മഴക്കാലത്ത് ഇവിടെ ജല ബോംബാകുമെന്നും 2024 ൽ നിരവധി വീടുകൾക്കും സുരക്ഷാഭിത്തികൾക്കും നാശം സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാശികൾ പറയുന്നു.


വ്യാപക ചെങ്കൽ ഖനനം മൂലം പ്രസരപ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾ ഭീഷണി നേരിടുകയാണ് .ഇപ്പോൾ ഖനനം നടത്തുന്ന വ്യക്തി കോടതിയെ സമീപിച്ച് ഖനന ലൈസൻസ് പുതുക്കി കിട്ടാൻ ഒരു സബ്മിഷൻ വാങ്ങുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഖനത്തിന് അനുനതി നൽകുകയും ചെയ്തു .

 

 


ഖനനം മൂലം വെള്ളം കെട്ടി നിൽക്കുകയും ശക്തമായി താഴത്തേക്ക് പതിക്കുകയും ചെയ്തതിനാൽ വീടുകൾക്ക് നാശം ഉണ്ടായി. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയും ഇത്രയും പെട്ടെന്ന് പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.പരിസരവാസികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ  കേസിന്റെ അടിസ്ഥാനത്തിൽ SEIAA യും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോട് സ്ഥല പരിശോധന നടത്താൻ ആവശ്യപ്പെട്ട തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ സ്ഥലത്തെ ത്തിയിരുന്നു.


വാഴക്കാട് ഗ്രാമ പഞ്ചായത്തും മൂന്ന് വർഷങ്ങൾക്ക് മുൻപു പ്രദേശത്തെ സ്പെഷ്യൽ ഗ്രാമസഭ വിളിച്ചു ജനങ്ങളുടെ ജീവന് ഭീഷണി ഉള്ളത് കൊണ്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതാണ്.
കേരള അസംബ്ലി പരിസ്ഥിതി സമിതിയും ഇതിൽ നേരത്തെ ഇടപെട്ടിരുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment