ആനകളുടെ 1300 Km നടത്തവും അരി കൊമ്പനും .




ചൈനയിലെ 14 ഏഷ്യൻ ആനകളുടെ ഒരു സംഘം തെക്കു കിഴക്കൻ പ്രവിശ്യയായ യുനാനിലെ പ്യൂർ സിറ്റിയിൽ നിന്ന്  1300 Km നടത്തയ്ക്കു ശേഷം അവർ തങ്ങളുടെ യഥാർത്ഥ സങ്കേതത്തിലേക്ക് മടങ്ങി എന്ന വാർത്ത കൗതുകത്തിനപ്പുറം മനുഷ്യ - മൃഗ സംരക്ഷണത്തിന്റെ കൂടി പ്രതിഫലനമാണ്.

 

 

ആനകൾ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാ ക്കാൻ ചൈനീസ് അധികൃതർ അടിയന്തര കമ്മിറ്റി രൂപീക രിച്ചിരുന്നു.സുരക്ഷിതമായ തിരിച്ചുവരവിന് താത്കാലിക റോഡുകൾ നിർമിച്ചു,വൈദ്യുത വേലികൾ സ്ഥാപിച്ചു.14 ആന കൾക്ക് ഭക്ഷണം നൽകാനും പാതകളിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനും 25,000ത്തിലധികം പോലീസ് ഉദ്യോഗ സ്ഥരെ  വിന്യസിച്ചു.1,500 ലധികം വാഹനങ്ങളും നീക്കിവച്ചി ട്ടുണ്ട്.76 വാഹനങ്ങളിലും ഒമ്പത് ഡ്രോണുകളിലുമായി 360 പേരടങ്ങുന്ന സംഘം ആനകളെ നിരീക്ഷിച്ചു.വഴിയിൽ രണ്ട് കുട്ടികൾക്കു ജന്മം നൽകി.2021 ഡിസംബർ 9-ന് അവരുടെ ജന്മദേശമായ സിഷുവാങ്ബന്ന നാഷണൽ നേച്ചർ റിസർവി ലേക്ക് മടങ്ങി.

 

 

തെക്കൻ ചൈനയിലെ യുനാനിലെ ഷിഷുവാങ്ബന്ന ദേശീയ പ്രകൃതി സംരക്ഷണ റിസർവിൽ നിന്നാണ് ആനകളുടെ യാത്ര ആരംഭിച്ചത്.തായ്‌വാൻ വരൾച്ച,ടോംഗ സ്‌ഫോടനം ഉൾപ്പെടെ 10 ദുരന്തങ്ങൾ ഇതിനു കാരണമായി എന്ന് പഠനങ്ങൾ പറയുന്നു. 

 

 

2020 മാർച്ചിൽ,കാടുകൾ കടുത്ത വരൾച്ചയെ അഭിമുഖീകരി ച്ചു .ഇത് ആനകൾക്ക് ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാക്കി.രാജ്യത്തിന്റെ സംരക്ഷണ നയങ്ങൾ റിസർവിനുള്ളി ലെ ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീക രിച്ചു.1970 കളിൽ 100 ​​ൽ നിന്ന് 2020 ൽ ഏകദേശം 300 ആയി ഉയർന്നു.

 

 

തെക്കൻ ചൈനയിലെ ആനകളുടെ ആവാസവ്യവസ്ഥ ചുരു ങ്ങിക്കൊണ്ടേയിരിക്കുന്നു.ജനവാസ കേന്ദ്രങ്ങളും റബ്ബർ/ തേയിലത്തോട്ടങ്ങളും കാരണം ആനകൾക്ക് 30 വർഷങ്ങൾ ക്കുള്ളിൽ 62% പ്രദേശങ്ങൾ നഷ്ടപ്പെട്ടു.റിസർവ് പ്രദേശത്തി ന്റെ 4% ത്തിൽ താഴെ മാത്രമേ അവരുടെ ആവാസ വ്യവസ്ഥയ് ക്ക് അനുയോജ്യമായുള്ളു എന്ന് റിപ്പോർട്ട് പറയുന്നു.

 

വന്യജീവികളുടെ ആവാസവ്യവസ്ഥയെ മറന്നുള്ള ചൈന യുടെ വികസന സമീപനങ്ങളെ ഓർമ്മിപ്പിക്കുന്ന പലതും കേരളത്തിലും നടന്നു വരുന്നു.അരി കൊമ്പൻ മുതലായ ആനകൾ നേരിട്ട പ്രശ്നവും ഇതിൽ നിന്ന് വ്യത്യസ്ഥമല്ല. വിഷയത്തെ സമഗ്രമായി പരിഹരിക്കുവാൻ പരാജയപ്പെടു മ്പോൾ മനുഷ്യ -മൃഗ സംഘർഷങ്ങൾ കൂടുതൽ കഷ്ട നഷ്ടങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും എന്ന് മറക്കരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment