കുടിവെള്ളത്തെ സ്വകാര്യവത്ക്കരിക്കരുത് !
First Published : 2024-11-08, 12:30:52pm -
1 മിനിറ്റ് വായന

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യവത്ക്കരിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൺവൻഷൻ നടന്നു.
ആഗോളീകരണനയങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കുടിവെള്ള വിതരണം പോലുള്ള ജീവൽ പ്രധാനമായ മേഖലകളിൽ നിന്നും പിന്മാറാനും അവയുടെ നടത്തിപ്പ് സ്വകാര്യ മേഖലക്കു വിട്ടു കൊടുക്കാനും സർക്കാരുകൾ തീരുമാനിക്കുന്നതെന്ന് പ്രമുഖ ആർക്കിടെക്റ്റും സാമൂഹ്യ പ്രവർത്തകനുമായ ഡോ.ജി. ശങ്കർ പറഞ്ഞു. കുടിവെള്ളത്തിൻ്റെ വില വർദ്ധിപ്പിക്കാനും ഗുണനിലവാരം കുറക്കാനും മാത്രമേ അതു കാരണമാവൂ എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യവത്ക്കരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം കുടിവെള്ള സംരക്ഷണ സമിതി തായ്നാട് ഹാളിൽ സംഘടിപ്പിച്ച ബഹുജന കൺവൻഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഡോ. ശങ്കർ. ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കിൽ (ADB) നിന്നും പണം കടമെടുത്തു കൊണ്ട് 2511 കോടി രൂപ ചെലവിൽ കൊച്ചി, തിരുവനന്തപുരം കോർപ്പറേഷൻ പരിധികളിൽ കുടിവെള്ള വിതരണം സ്വകാര്യവത്ക്കരിക്കാൻ സർക്കാർ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പശ്ചാത്തലത്തിലാണ് കൺവൻഷൻ നടന്നത്.
ശുദ്ധജല വിതരണത്തിൻ്റെ ചുമതലയുള്ള വാട്ടർ അതോറിറ്റിയെ നോക്കുകുത്തിയാക്കിക്കൊണ്ട് ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ സൂയെസിന് (SUEZ) കുടിവെള്ള വിതരണം വിട്ടുകൊടുക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ശ്രമങ്ങളെ കൺവൻഷൻ അപലപിച്ചു. അതിൽ നിന്നും പിൻമാറണമെന്ന് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിലൂടെ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇ.പി.അനിൽ അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ, കുടിവെള്ള സ്വകാര്യവത്ക്കരണ പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു കൊണ്ട് ബൈജു സംസാരിച്ചു. ഡോ. കെ.ജി. താര, വാട്ടർ അഥോറിറ്റിയിലെ സംഘടനാനേതാക്കളായ പി.ബിജു, ഹസ്സൻ, പി.റ്റി ജോൺ, അഡ്വ. ജോൺ ജോസഫ് പി.സുശീലൻ, വെള്ളനാട് രാമചന്ദ്രൻ, ഉദയനൻ എന്നിവർ സംസാരിച്ചു. ടി.എസ്. പ്രദീപ് പ്രമേയം അവതരിപ്പിച്ചു.
കൺവൻഷന് വിജയമാ ശംസിച്ചു കൊണ്ട് പ്രൊ. എം.പി. മത്തായി അയച്ച സന്ദേശം കൺവൻഷനിൽ വായിച്ചു.
കുടിവെള്ള സംരക്ഷണ സമിതി കൺവീനർ പി.കെ. വേണുഗോപാലൻ സ്വാഗതവും പ്രസാദ് സോമരാജൻ കൃതജ്ഞതയും പറഞ്ഞു.
കുടിവെള്ള സ്വകാര്യവത്ക്കരണത്തിനെതിരെ വ്യാപകമായ ഒപ്പുശേഖരണം നടത്താനും കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി കുടിവെള്ള സംരക്ഷണ സമിതി വിപുലീകരിക്കാനും കുടിവെള്ള ഉപഭോക്താക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്താനും കൺവൻഷൻ തീരുമാനിച്ചു.
(ഒപ്പ്)
പി.കെ. വേണുഗോപാലൻ (ഫോൺ: 9447900214),
കൺവീനർ,
കുടിവെള്ള സംരക്ഷണ സമിതി ,
തിരുവനന്തപുരം
തിരുവനന്തപുരം
06/11/2024
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)