ഇന്ത്യയിലെ തണ്ണീർതടങ്ങൾ
First Published : 2026-02-09, 10:12:44pm -
1 മിനിറ്റ് വായന
5.jpg)
ഇന്ത്യയിലെ തണ്ണീർ തടങ്ങൾ
ലോക ശ്രദ്ധ നേടിയതാണ് ഇന്ത്യയിലെ പല തണ്ണീർ തടങ്ങളും.ഇവയിൽ പലതും തന്നെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടവയാണ്.നിലവിൽ ദേശീയമായി റംസാർ പട്ടികയിൽ ഉൾപ്പെട്ട 98 തണ്ണീർ തടങ്ങൾ ഉണ്ട്.പാരിസ്ഥിതി കമായി അതീവ പ്രാധാന്യം അർഹിക്കുന്നവയാണ് ഓരോ തണ്ണീർതടങ്ങളും.ഇന്ത്യയിലെ തണ്ണീർ തടങ്ങളുടെ മൊത്തം വിസ്തീർണ്ണം13.6 ലക്ഷം ഹെക്ടർ ആണ്.ഏറ്റവും കൂടുതൽ തണ്ണീർതടങ്ങൾ തമിഴ്നാട്ടിൽ ആണ്. 20 തണ്ണീർ തടങ്ങളുണ്ട് ഇവിടെ.ഏഷ്യയിൽ ഏറ്റവും കൂടുതൽ തണ്ണീർതടങ്ങൾ ഉള്ളത് ഇന്ത്യയിലാണ്.
സുന്ദർബൻ.
പശ്ചിമ ബംഗാളിലെ 24 ഫർഘാന ജില്ലയിലും ബംഗ്ലാദേശിലു മായാണ് സുന്ദർബൻ തണ്ണീർതടം സ്ഥിതി ചെയ്യുന്നത്. ഗംഗ, ബ്രഹ്മപുത്ര,മാഘ്ന നദികളുടെ സംഗമ സ്ഥാനമാണിവിടം. 4230 സ്ക്വയർകി.മി.യാണ് തണ്ണീർ തടത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും ശരാശരി ഏഴര മീറ്ററാണ് സുന്ദർബൻ ദേശീയ ഉദ്യാനത്തിനുള്ളത്.റോയൽ ബംഗാൾ കടുവയുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം.പുള്ളിമാൻ, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും ധാരാളമായുണ്ട്.
1984 ലാണ് സുന്ദർബൻ ദേശീയ ഉദ്യാനം നിലവിൽ വരുന്നത്.
ഇവിടെ നിബിഢമായി കാണപ്പെടുന്ന സുന്ദരി എന്ന കണ്ടൽ ചെടിയിൽ നിന്നുമാണ് സുന്ദർബൻ എന്ന പേര് വന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർതടമാണ് സുന്ദർബൻ.
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാടുകളിൽ ഒന്നു കൂടിയാണ് സുന്ദർബൻ.
ചിൽക്ക.
ഒഡീഷയിലെ ചിൽക്കയാണ് രണ്ടാമത്തെ വലിയ തണ്ണീർതടം ഇന്ത്യയിൽ ആദ്യമായി റംസാർ പട്ടികയിൽ ഈ നേടിയത് ചിൽക്ക തടാകമാണ്.പുരി,ഖുർഡാ,ഗൻജാം എന്നീ ജില്ലകളി ലായി വ്യാപിച്ചു കിടക്കുന്നു.വംശനാശ ഭീഷണി നേരിടുന്ന ഇറവാഡി തിമിംഗലങ്ങളുടേയും നിരവധി ദേശാടന പക്ഷികളുടേയും ഇഷ്ടവാസസ്ഥലമാണ് ചിൽക്ക.
ലോക്തക് തടാകം
മണിപ്പുരിൽ ബിഷ്ണു പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. വടക്ക് - കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്.കെയിംബുൾ.ലാംജിയോ നേഷണൽ പാർക്ക് ( KLMP) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.ലോകത്തെ ഏക ഫ്ലോട്ടിംഗ് ദേശീയ ഉദ്യാനമാണിത്.പുംഡിസ് എന്ന ജലത്തിൽ പൊങ്ങിക്കിടക്കുന്ന സസ്യജാലങ്ങളുടെ കലവറയാണിവിടം.
വുലാർ തടാകം.
ജമ്മു കാശ്മീരിലെ ബന്ദിപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടകമാണിത്, ഏഷ്യയിലെ രണ്ടാമത്തേതും.
ഭോജ് തണ്ണീർതടം .
മദ്ധ്യപ്രദേശിലെ ഭോപാലിൽ സ്ഥിതി ചെയ്യുന്ന കൃത്രിമ ജലാശയമാണ് ഭോജ്.ഇത് രണ്ട് ഭാഗങ്ങളായാണ് നാർമ്മിക്കപ്പെട്ടത്.11ാം നൂറ്റാണ്ടിൽ രാജ ഭോജ് നിർമ്മിച്ച താണ് മുകൾഭാഗത്തെ തടാകം.ഏതാണ്ട് ഇരുനൂറ് വർഷം മുമ്പ് താഴത്തെ തടാകവും നിർമ്മിക്കപ്പെട്ടു.നഗരത്തിന്റെ കുടിവെള്ളസ്രോതസ്സാണ് ഈ മനുഷ്യ നിർമ്മിത തണ്ണീർ തടം. എഴുനൂറിലധികം ജീവിവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് ഭോജ് .
കൊല്ലരു തണ്ണീർതടം.
ആന്ധ്രപ്രദേശിലെ കൃഷ്ണ -ഗോദവരി നദീതടങ്ങൾക്കിടയി ലായാണ് ഈ തണ്ണീർതടം സ്ഥിതി ചെയ്യുന്നത്.308 സ്ക്വയർ കി.മീ.വിസ്തൃതിയുണ്ട് ഇതിന്.പ്രധാനപ്പെട്ട പക്ഷി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്.ദേശാടനകിളികളുടെ പ്രജനന കേന്ദ്രം കൂടിയാണിവിടം. ഉൾനാടൻ ജലാശയമാണ്.
ഹിരികെ തണ്ണീർതടം.
പഞ്ചാബിൽ സ്ഥിതി ചെയ്യുന്നു.തർൺ തരൺ സാഹിബ് ജില്ലയിൽ സത്‌ലജ് ബിയാസ് നദീ സംഗമ സ്ഥാനത്ത് 1953 ൽ
കൃത്രിമമായി നിർമ്മിച്ചതാണ് ഈ തണ്ണീർതടം.
കേരളത്തിലെ പ്രധാന തണ്ണീർതടങ്ങൾ:
വേമ്പനാട്ട് - കോൾ തണ്ണീർതടം.കേരളത്തിൽ ആലപ്പുഴ, കോട്ടയം,എറണാകുളം എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും, കേരളത്തിലെ ഏറ്റവും ബ്രഹത്തുമാണ്.
അഷ്ടമുടി കായൽ.
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.16 കി.മീ.ദൈർഘ്യമുണ്ട് ഇതിന്.കേരളത്തിലെ രണ്ടാം സ്ഥാനത്ത് നൽക്കുന്ന തണ്ണീർ തടമാണ്.8 മുടികൾ(CONES)ഉള്ളതിനാലാണ് അഷ്ടമുടി യെന്ന പേര് ലഭിച്ചത്.
ശാസ്താംകോട്ട ശുദ്ധജല തടാകം.
ക്യൂൻ ഒഫ് ലെയ്ക്ക് എന്ന അപരനാമവും ഇതിനുണ്ട്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു.പ്രകൃതി രമണീയമാണ് ഈ തണ്ണീർതടം.
പ്രദേശത്തെ ജൈവ വൈവിധ്യത്തിനും മത്സ്യബന്ധനത്തിനും കാർഷിക ഉല്പാദനത്തിനും വിനോദ സഞ്ചാരത്തിനും പുകൾപെറ്റതാണ് ഈ തണ്ണീർതടങ്ങൾ
Green Reporter
T V Rajan
Visit our Facebook page...
Responses
0 Comments
Leave your comment