ജൂൺ 8,സമുദ്ര ദിനം : കടലിൻ്റെ സുരക്ഷ ഉറപ്പുവരുത്തൽ !
First Published : 2024-06-12, 10:35:38pm -
1 മിനിറ്റ് വായന

"പൂർണ്ണമായി പ്രവർത്തനക്ഷമമായ ഉയർന്ന സമുദ്ര ജൈവ വൈവിധ്യ ഉടമ്പടിക്കായി പരിശ്രമിക്കാൻ"ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതായിരുന്നു 2024 ലെ അന്തർ ദേശീയ സമുദ്ര ദിന സന്ദേശം.
ഈ ഉടമ്പടി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി എല്ലാ രാജ്യങ്ങളും പിന്തുണയ്ക്കേണ്ടതുണ്ട്,ഗ്രഹത്തിൻ്റെ ഉപരി തലത്തിൻ്റെ പകുതിയോളം ഇടങ്ങളെ അന്താരാഷ്ട്ര നിയമ ത്തിലൂടെ മെച്ചപ്പെട്ട നിയന്ത്രണത്തിലേക്ക് മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോകത്തിലെ മത്സ്യസമ്പത്ത് അമിതമായി ചൂഷണം ചെയ്യപ്പെ ടാതിരിക്കാൻ,സുസ്ഥിരമല്ലാത്ത മത്സ്യബന്ധന രീതികളും ആനുകൂല്യങ്ങളും സംബന്ധിച്ച ആഗോളകരാറിന് അംഗീ
കാരം നൽകുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കണമെന്ന് International Union for Conservation of Nature(IUCN)പറയുന്നു.
ആഴക്കടൽ ഖനനത്തിന് മൊറട്ടോറിയത്തിനായി ശാസ്ത്രീ യവും നിയമപരവും ധാർമ്മികവുമായ ശ്രമങ്ങൾ തുടരണം.
ദേശീയ അധികാരപരിധിക്ക് പുറത്തുള്ള സമുദ്രങ്ങളുടെ പ്രദേശങ്ങളാണ് ഉയർന്ന സമുദ്രങ്ങൾ.ലോകസമുദ്രങ്ങളുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന അവ വൈവിധ്യമാർന്ന ജൈവ വൈവിധ്യങ്ങളുടെ ആവാസ കേന്ദ്രവുമാണ്.ലോക ത്തിലെ ഉയർന്ന സമുദ്രങ്ങളുടെ 2% താഴെ മാത്രമേ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ.
കഴിഞ്ഞ ജൂണിൽ,ദേശീയ അധികാര പരിധിക്കപ്പുറമുള്ള ജൈവവൈവിധ്യം സംബന്ധിച്ച UN കരാർ/High Seas Treaty എന്നറിയപ്പെടുന്ന BBNJ ഉടമ്പടി,ഗവൺമെൻ്റുകൾ അംഗീകരിച്ചു.
നേപ്പാളും ബംഗ്ലാദേശും ഉൾപ്പെടെ 90 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവെക്കാൻ തയ്യാറാണ്.
ബെലീസ്, ചിലി,മൗറീഷ്യസ്, മൈക്രോനേഷ്യ,മൊണാക്കോ, പലാവു,സീഷെൽസ് എന്നീ ഏഴ് രാജ്യങ്ങൾ മാത്രമാണ് ഉടമ്പടി അംഗീകരിച്ചത്.
കുറഞ്ഞത് 60 രാജ്യങ്ങൾ ഒപ്പിടുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഉടമ്പടി അന്താരാഷ്ട്ര നിയമമാകൂ. ഇന്ത്യ ഉടമ്പടിയിൽ ഒപ്പുവെക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
High Seas, സമുദ്രത്തിൻ്റെ 2/3,ഏറ്റവും ജൈവവൈവിധ്യമുള്ള വയാണ്.ഭൂമിയിലെ ഏറ്റവും കുറഞ്ഞ സംരക്ഷിതമാക്കപ്പെട്ട പ്രദേശവും അതു തന്നെ.സമുദ്രത്തിൻ്റെയും പവിഴപ്പുറ്റുകളു ടെയും കണ്ടൽക്കാടുകളു ടെയും സംരക്ഷണത്തിന് ആക്കം കൂട്ടുകയാണ് ഇപ്പോൾ വേണ്ടത്.
വ്യാവസായിക വിപ്ലവം ആരംഭിച്ചതിന് ശേഷം കടലിൻ്റെ അമ്ല ഗുണം(Acidity)26% വർദ്ധിച്ചത് അപകടകരമായി മാറി.
മലിനീകരണവും അനാവശ്യ ആൽഗെ വളർച്ചയും (Eutrophication)കാരണം തീരദേശ ജലം മോശമാകുന്നു. 2050-ഓടെ 20% സമുദ്ര ആവാസ വ്യവസ്ഥകളിൽ തീരദേശ Eutrophication വർദ്ധിക്കും.
300 കോടി ആളുകൾ സമുദ്രത്തെ ആശ്രയിച്ചു വരുന്നു. വിനോദസഞ്ചാരം,മത്സ്യബന്ധനം തുടങ്ങിയ സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ വരുമാനത്തിൻ്റെയും വിദേശനാണ്യത്തിൻ്റെ യും ജോലിയുടെയും പ്രധാന സ്രോതസ്സുകളാണ്.ജൈവ ജാല ങ്ങളുടെ വമ്പൻ കലവറായ കടൽ ഒരേ സമയം കാലാവസ്ഥാ വ്യതിയാനം കൊണ്ടും വ്യവസായ ഇടപെടൽ കൊണ്ടും തിരി ച്ചടിയിലാണ്.ഈ പശ്ചാത്തലത്തിലാണ് സമുദ്ര ജൈവ സമ്പത്ത് സംരക്ഷണ ചർച്ചകൾ ശ്രദ്ധ നേടുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)