തുരങ്ക പാത ഉപേക്ഷിക്കുക !


First Published : 2026-07-13, 10:20:19am - 1 മിനിറ്റ് വായന


-വയനാട് തുരങ്കപ്പാത നിർമ്മാണം നിർത്തിവക്കുക

പരിസ്ഥിതി ദുർബല മേഖലകളിലെ അശാസത്രീയ വികസനം നാടിനെ തകർക്കുന്നത് 
-സർക്കാർ ജനാഭിപ്രായം മനസ്സിലാക്കി നീതിപൂർവം നിലപാടെടുക്കുക ഗാഡ്ഗിൽ ഫൗണ്ടേഷൻ 
കോർഡിനേഷൻ കമ്മിറ്റിയും  പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടേയും സംയുക്ത പ്രസ്താവന


എല്ലാം അറിയുന്ന അധികാരിളോട് കൂടുതൽ ഓർമ്മപ്പെടുത്തേണ്ട ആവശ്യവുമുണ്ടെന്ന് ഞങ്ങൾ കരുതുതുന്നില്ല എന്നും കാരണം വലിയ ഒരു മഹാദുരന്തത്തെ മുഖാമുഖം കാണുകയും കൺമുന്നിൽ വച്ച് അഛൻ,അമ്മ കൂടപ്പിറപ്പുകൾ പിഞ്ചു കുഞ്ഞുങ്ങൾ എല്ലാം മലവെള്ള പ്പാച്ചിലിൽ ഒലിച്ചു പോവുകയും ചെയ്ത്,മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ നിരാലംബർക്ക് വീടൊരുക്കുന്ന ആഘോഷത്തിൽ എല്ലാം മറന്ന് നമ്മൾ പങ്കാളികളാവുകയും ചെയ്തിട്ടും നമ്മളെ  ഒന്നാകെ കബളിപ്പിച്ച് ആ ദുരന്തത്തിൻ്റെ മൂക്കിൻ തുമ്പത്ത് തന്നെ തുരങ്കപ്പാത എന്ന അശ്ലീല വികസനം ആരംഭിച്ചത് ലോകം അമ്പരപ്പോടെ കണ്ടെങ്കിലും നമ്മൾ തികഞ്ഞ നിസ്സംഗത പുലർത്തുകയാണ് ചെയ്തത്.


കേരളത്തിൻ്റെ മണ്ണും കാലാവസ്ഥയും വളരെ പ്രത്യേകതയും ദൗബല്യ വുമുള്ളതാണെന്നും കരുതലോടെ മാത്രമേ അതിൽ കൈവെയ് ക്കാവൂ എന്നും ഉള്ള  മാധവ് ഗാഡ്ഗിൽ അടക്കമുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകൾക്ക് പുല്ലു വിലയാണ് നൽകിയത്.


മുൻ സർക്കാരിൻ്റെ ഇത്തരം ജനവിരുദ്ധ സമീപനത്തിനും ദുഷ്പ്രവർ ത്തികൾക്കും ജനങ്ങൾ സ്വന്തം മാൻഡേറ്റ് വ്യക്തമാക്കിയതിൻ്റെ ഫലമാണ് സർക്കാർ തന്നെ മാറ്റിമറിക്കപ്പെട്ട് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതെന്നും ഓർക്കുക.

മുഖ്യമന്ത്രി വി.ഡി.സതീശൻ  നേതൃത്വം നൽകുന്ന സർക്കാർ മുൻ സർക്കാരിൻ്റെ തുടർച്ച എന്ന സ്ഥിരം പല്ലവിക്കപ്പുറത്ത്,കൃത്യമായ നിലപാടും ജനങ്ങളോട് ഉത്തരവാദിത്യവുമുള്ള പ്രവൃത്തികൾ അവരിൽ നിന്നും  ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.


എൽ ഡി എഫ് സർക്കാർ തുടങ്ങിവച്ച വയനാട് തുരങ്കപ്പാത നിർമ്മാണം അടിയന്തിരമായി നിർത്തിവക്കണമെന്നും പരിസ്ഥിതി യോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ള ഒരു വിദഗ്ധസമിതിയെ നിയോഗിച്ച് വയനാടിൻ്റെ അടക്കം കേരളത്തിലെ പരസ്ഥിതി ആഘാത മേഖലകൾ വിശദമായ പഠനത്തിലൂടെ അടയാളപ്പെടുത്തണമെന്നും ഇപ്പോൾ വികസനമെന്ന പരിഹാസ നാമത്തിൽ ഇരന്നുവാങ്ങിയ ദുരന്തത്തിനുത്തരവാദികളായ സർക്കാർ ,ഉദ്യോഗസ്ഥ,കോർപ്പറേറ്റ്, കരാർ കമ്പനികളിലെ കുറ്റവാളികൾ ആരായാലും അവരെ നിയമാ നുസൃത നടപടികൾക്ക് വിധേയരാക്കണമെന്നും ശിക്ഷിക്കണമെന്നും  പ്രസ്ഥാവനയിലൂടെ ശക്തമായി  ആവശ്യപ്പെടുന്നു.

ഗാഡ്ഗിൽ ഫൗണ്ടേഷൻ കോർഡിനേഷൻ കമ്മിറ്റിയും 
പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുംസംയുക്തമായി ആവശ്യപ്പെടുന്നു.

എന്ന് ഭാരവാഹികളായ എസ് ബാബുജി ,അഡ്വക്കേറ്റ് പി എ പൗരൻ,പ്രസാദ് സോമരാജൻ

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment