ആമീബിക് മെനിംഗോ എൻസെഫലൈറ്റിസ് രാേഗവും നദികളും !


First Published : 2024-05-19, 04:58:56pm - 1 മിനിറ്റ് വായന


പതിനായിരത്തിൽ ഒരാളെ ബാധിക്കുന്ന അപൂർവ രോഗ മാണ് amoebic meningoencephalitis(അമീബിക് മെനിംഗോ എൻസെ ഫലൈറ്റിസ്).നദികളിലും തടാകങ്ങളിലും ചൂടു നീരു റവകളിലും കാണപ്പെടുന്ന പലതരം അമീബയായ നെയ്‌ ഗ്ലേരിയ ഫൗലേരിയാണ് ഇതിന് കാരണം.നീന്തുമ്പോൾ മൂക്കി ലൂടെ അമീബ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വര ത്തിന് കാരണമാവുകയും ചെയ്യുന്നു.

 

മെയ് ഒന്നിനാണ് കുട്ടി ബന്ധുക്കൾക്കൊപ്പം വീടിന് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയത്.മെയ് 10 ന്, പനിയും തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന്  താമ സസ്ഥലത്തിനടുത്തുള്ള ശിശുരോഗ വിദഗ്ദ്ധൻ്റെ അടുത്തേ ക്ക് റഫർ ചെയ്തു.മെയ് 12ന് ചേളാരിയിലെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യ നില വഷളായ തോടെ വിദഗ്ധ ചികിത്സയ്ക്കായി  മെഡിക്കൽ കോളേജി ലെക്കു മാറ്റി.

 

 

 2017ലും 2023ലും സംസ്ഥാനത്ത് തീരദേശ ആലപ്പുഴ ജില്ല യിൽ നേരത്തെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

 

 

മൂണ്ണിയൂരിലെ കടലുണ്ടി പുഴയിൽ പൊതുജനങ്ങൾ കുളിക്കു ന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മേയ് മാസത്തി ൽ പുഴയിൽ കുളിക്കാനിറങ്ങിയവരുടെ വിവരങ്ങൾ മൂണ്ണിയൂർ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ശേഖരിച്ചു വരികയാണ്.ആശാവർക്കർമാരുടെ നേതൃത്വ ത്തിൽ പ്രദേശ ത്തെ കിണറുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണു വിമുക്തമാക്കി.

 

വൃത്തിയാക്കുകയോ ക്ലോറിനേറ്റ് ചെയ്യുകയോ ചെയ്യാത്ത ചൂടുള്ള ശുദ്ധജലാശയങ്ങളിലാണ് വൈറസ് സാധാരണയായി കാണപ്പെടുന്നത്, വേനൽക്കാലത്ത് അവയിൽ കുളിക്കുന്നത് ഒഴിവാക്കണം.ശരീരത്തിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.ക്ലോറിനേറ്റ് ചെയ്ത കുളങ്ങൾ ഒഴികെയുള്ള ജലാശയങ്ങളിൽ നീന്താൻ പോകുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

 

 കടുത്ത തലവേദന, പനി,ഛർദ്ദി,കഴുത്ത് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗാണു ബാധയേറ്റ് 1-9 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.സ്ഥിതി ഗുരുതരമാകുമ്പോൾ, രോഗിക്ക് അപസ്മാരം,ബോധം നഷ്ടപ്പെടൽ, ഓർമ്മക്കുറവ് എന്നിവ അനുഭവപ്പെടാം. സുഷുമ്നാ നാഡിയിൽ നിന്ന് ദ്രാവകം എടുത്ത് പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.

 

 

അപകടകരമായ അണുസാന്നിധ്യം നമ്മുടെ നദികളെ അപക ടാവസ്ഥയിൽ എത്തിച്ചതിന് തെളിവാണ് ഈ സംഭവം. ഒഴുകാത്ത നദിയും മാലിന്യം നിറഞ്ഞ അവസ്ഥയും വിഷയ ത്തെ ഗൗരവതരമാക്കുകയാണ്.amphotericin B,rifampin, fluconazole and miltefosine തുടങ്ങിയ മരുന്നുകളുടെ മിശ്രിത മാണ് പലപ്പോഴും ചികിത്സക്കായി തെരഞ്ഞെടുക്കുക.മരുന്നു കൾ എളുപ്പത്തിൽ ലഭ്യമല്ലാത്തതും വിലയും പ്രതിസന്ധികളെ രൂക്ഷമാക്കുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment