വീണ്ടും അക്കേഷ്യ പശ്ചിമഘട്ട കാടുകളിലെക്ക് !
First Published : 2024-05-20, 06:33:38pm -
1 മിനിറ്റ് വായന

കേന്ദ്ര അനുമതിയുടെ പേരു പറഞ്ഞ് യൂക്കാലി മരങ്ങൾ വെച്ചുപിടിപ്പിക്കുവാൻ സംസ്ഥാന സര്‍ക്കാർ അനുമതി നൽ കിയതോടെ സംസ്ഥാനത്തെ വനം വികസന കോർപ്പറേഷൻ പഴയ നിലപാടിൽ നിന്ന് പിറകോട്ടു പോകുകയാണ്.
ജലം കൂടുതൽ വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമു ണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടർന്ന് യൂക്കാലി,അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017ൽ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു.2021 ൽ സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവിൽ വന്നപ്പോൾ യൂക്കാലി ഉൾപ്പെടെയുള്ള മരങ്ങൾ നീക്കം ചെയ്ത് പകരം
മാവ്,പ്ലാവ്,കാട്ടുനെല്ലി,വാക,കാട്ടുപുളി തുടങ്ങിയവ നടാനായി രുന്നു നിർദേശം.യൂക്കാലി,മാഞ്ചിയം,അക്കേഷ്യ തുടങ്ങിയ വയുടെ തോട്ടങ്ങളിൽ അടിക്കാടുകൾ വളരില്ല.
സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവിൽ വരുന്നതിനു മുൻപാണ് യൂക്കാലി മരങ്ങൾ നടാൻ കേന്ദ്രാനുമതി ലഭിച്ചതെ ന്നും ഒരു വർഷത്തേക്കു മാത്രമാണ് അനുവാദം നൽകിയിരി ക്കുന്നതെന്നും വനം മന്ത്രി A.K.ശശീന്ദ്രൻ്റെ ന്യായീകരണം.
വനംവികസനകോർപ്പറേഷൻ്റെ കീഴിൽ (KFDC) തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,തൃശൂർ ജില്ലകളിൽ 250 ഹെക്ടർ സ്ഥലമുണ്ട്.
കാടുകളിൽ അധിനിവേശ സസ്യങ്ങൾ വർധിക്കുന്നതു വന്യ മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാകുന്നു എന്ന് വനം വകുപ്പ് പറയാറുണ്ട്.പാലക്കാട് ജില്ലയിലെ 1.80 ലക്ഷം ഹെക്ടർ വന ഭൂമിയിൽ മാത്രം 3000 ഹെക്ടറിലധികം അധിനിവേശ സസ്യ ങ്ങൾ പടർന്നു പിടിച്ചു.ആനത്തൊട്ടാവാടി,കൊങ്ങിണിപ്പൂവ്, പാവാടപ്പൂവ്,മഞ്ഞക്കൊന്ന,കമ്യൂണിസ്റ്റ് പച്ച തുടങ്ങി നിരവധി അധിനിവേശ സസ്യങ്ങൾ വളരുന്നു.
880 വൈദേശിക ഇനങ്ങളിൽ 81 ഇനം സസ്യങ്ങൾ പ്രശ്നകാ രികളാണ്.8 ഇനം മരങ്ങൾ,38 ഇനം ചെറുചെടികൾ,20 തരം കുറ്റിച്ചെടികൾ,15 ഇനം വള്ളിച്ചെടിയുമുണ്ട്.അവയിൽ മിക്ക തും പ്രദേശത്തെ മൂടി എടുക്കാൻ കഴിവുള്ളതാണ്.അധിനി വേശ സസ്യങ്ങളുടെ allelochemicals എന്ന രാസ പദാർത്ഥം മറ്റു ചെടികളുടെ വളർച്ചയെ അസാധ്യമാക്കും.
യൂക്കാലിക്കും അക്കേഷ്യക്കും പകരം മലവേപ്പ്,വട്ടനോക്കി, കുമ്പിൾ,കുരങ്ങാട്ടി,നെൻമേനി വാക തുടങ്ങിയവ തോട്ടങ്ങ ളിൽ നട്ടുപിടിപ്പിക്കുമെന്നായിരുന്നു സർക്കാർ നിലപാട്.
മനുഷ്യ-മൃഗ സംഘർഷത്തിലെ പരിഹാര മാർഗ്ഗങ്ങളിൽ പരമപ്രധാനമായ കാടുകളിൽ നിന്ന് യൂക്കാലിയും മാഞ്ചിയവും അക്കേഷ്യയും ഒഴിവാക്കണം എന്ന നിലപാടിനെ വനം വകുപ്പു തന്നെ തളളിപ്പറയുന്ന വിചിത്ര അനുഭവമാണ് ഇപ്പോൾ സംഭവിക്കുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

12.jpg)
11.jpg)