ദുർഗ്ഗ ആഘോഷത്തിലെ ഗ്രീൻ പൂജ
First Published : 2026-10-20, 11:22:56am -
1 മിനിറ്റ് വായന

ഉത്സവങ്ങൾ നാടിനെ ഉണർത്തുമെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അവയിലെ ചടങ്ങുകൾ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കി വരുന്നുണ്ട്.
ഗണേശ ചതുർത്ഥി,ദുർഗ്ഗാ പൂജ തുടങ്ങിയ ആഘോഷവേളകളിൽ, Plaster of Paris(PoP),Lead(ഈയം),Mercury(രസം)തുടങ്ങിയ വിഷാംശ മുള്ള ഘന ലോഹങ്ങൾ അടങ്ങിയ പെയിന്റുകൾ പൂശിയ വിഗ്രഹ ങ്ങൾ,വൻതോതിൽ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നത്, പ്രാദേശിക ജലസ്രോതസ്സുകളെ മോശമാക്കുന്നു.
വായു,ശബ്ദ മലിനീകരണം : ദീപാവലി ആഘോഷങ്ങളിൽ അമിത ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ ഉപയോഗവും പൊതുപരിപാടി കളിൽ വലിയ തോതിലുള്ള DJ സംവിധാനങ്ങളും ഉച്ചഭാഷിണികളും ഉപയോഗിക്കുന്നതും ,ശബ്ദ-വായു മലിനീകരണത്തെ വളരെ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നു.
പരിസ്ഥിതിലോല മേഖലകളിലെ കൈയേറ്റം: വൻതോതിലുള്ള വാണിജ്യപരമായ ആത്മീയ-സാംസ്കാരിക ആഘോഷങ്ങൾക്കായി വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടി വരുന്നത് പലപ്പോഴും നിയമങ്ങളെ മറികടന്നാണ്.
ഇത് പലപ്പോഴും സസ്യജാലങ്ങൾ നീക്കം ചെയ്യുന്നതിനും, നദീതട ങ്ങൾ പോലുള്ള പരിസ്ഥിതിലോലമായ പ്രദേശങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ കേടുപാടുകൾ സംഭവിക്കുന്നതിനും കാരണ മാകുന്നു
പശ്ചിമ ബംഗാളിലെ പ്രസിദ്ധമായ ദുർഗ്ഗപൂജ ചടങ്ങുകളിൽ പരിസ്ഥിതി വിഷയങ്ങൾ ഉൾപ്പെടുത്തുവാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയിട്ടുണ്ട്.ഈ വർഷത്തെ ദുർഗ്ഗാ പൂജ ആഘോഷങ്ങ ളിലെ പ്രദർശനങ്ങളിൽ(Green Pooja) 'മണ്ണ്' പ്രധാന പ്രമേയമായി കടന്നു വന്നു.
പൊതുജനങ്ങളെ ആകർഷിക്കുന്നതിനായി ദുർഗ്ഗാ പൂജ പന്തലുക ളിൽ വിപുലമായ ആശയങ്ങൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചു വരുന്നു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ പ്രാധാന്യം നേടിയിട്ടുണ്ട്.അത്തരം ശ്രമങ്ങൾക്ക് പുരസ്കാരങ്ങൾ നൽകാനുള്ള ശ്രമങ്ങൾ
വിപുലമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ 19 വർഷമായിThe Serader Sera Nirmal Puja Puroskar (the greenest of the green puja award) നിലവിലുണ്ട്.ഇതിൽ 'മണ്ണ്'എന്ന പ്രമേയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്,"
പരിസ്ഥിതി ശോഷണം,സാമൂഹികവും മതപരവുമായ വെല്ലുവിളി കൾ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്ന UK ആസ്ഥാന മായുള്ള The King's Foundation (formerly The Prince's Foundation) ഉൾപ്പെടെയുള്ളവയിൽ നിന്ന് പുരസ്കാരത്തിന് ദേശീയവും അന്തർദേശീയവുമായ അംഗീകാരം ലഭിക്കുന്നു.
2007-ൽ പുരസ്കാരം ആരംഭിച്ചപ്പോൾ,സാൾട്ട് ലേക്കിലെ ഒരു പൂജയെ ,ആഗോളതാപനത്തെ(global warming)പ്രമേയമാക്കിയ(FD Block ,മാത്രമേ പരിസ്ഥിതി സൗഹൃദമായ ഒരാശയമായി അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
മണ്ണ് സംരക്ഷണം,കാലാവസ്ഥാ വ്യതിയാനം,ജലസംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണം,സുന്ദർബൻസ് എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഇപ്പോൾ പൂജയിൽ ഉൾപ്പെടുന്നു.
ഈ വർഷം ലഭിച്ച 200-ലധികം അപേക്ഷകളിൽ നിന്ന്,പരിസ്ഥിതി വിഷയങ്ങളോ പ്രവർത്തനങ്ങളോ ഉൾക്കൊള്ളുന്ന ഏകദേശം 75 പൂജകൾ അന്തിമ വിലയിരുത്തലിനായി (judging) തിരഞ്ഞെടു ത്തിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ,കീടനാശിനികൾ മൂലമുണ്ടാകുന്ന മലിനീകരണം ഉൾപ്പെടെയുള്ള മണ്ണിലെ വിഷാംശങ്ങൾ എന്നിവയെക്കുറിച്ച് നഗര പ്രദേശങ്ങളിൽ വർധിച്ചുവരുന്ന ആശങ്കകളാകാം, മണ്ണുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഇത്രയധികം പ്രാധാന്യം ലഭിക്കാൻ കാരണമെന്ന് കരുതാം.
ദം ദമിന് സമീപമുള്ള 'യുബ സംഘ', കുളങ്ങളുടെ സംരക്ഷണം എന്ന പ്രമേയത്തെ ആസ്പദമാക്കി, മണ്ണും മറ്റ് പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ചാണ് പ്രദർശനമൊരുക്കിയത്.
കൊൽക്കത്തയുടെ തെക്കൻ അതിർത്തിയിലുള്ള ഹരിദേബ്പൂരിലെ കുറഞ്ഞത് രണ്ട് പൂജകളിൽ,സുന്ദർബൻസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്,മണ്ണ് ഉപയോഗിച്ചുള്ള പ്രദർശനങ്ങളാണ് ഒരുക്കിയത്.
ദുർഗ്ഗ പൂജയിൽ വരുത്തിയ പരിസ്ഥിതി സൗഹൃദ അജണ്ടകൾ മറ്റ് ആഘോഷങ്ങളിലും ഉൾച്ചേർക്കുന്നത് നാടിന് ഗുണപരമാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)