കനത്ത മഴ: പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ശിവരാത്രി മണപ്പുറം വെള്ളത്തിനടിയിലായി
First Published : 2026-08-03, 03:32:29pm -
1 മിനിറ്റ് വായന

എൽ നിനൊ പ്രതിഭാസം കേരളത്തെയും രാജ്യത്തെ ആകമാനവും ബാധിച്ചു കൊണ്ടിരിക്കുന്നു എന്ന അറിയിപ്പ് ശരിവെക്കും വിധമായിരുന്നു മൺസൂൺ കാലം കടന്നു പോയത്.ജൂൺ 1 മുതൽ ജൂലൈ 29 വരെയുള്ള മഴയുടെ അളവ് പരിശോധിച്ചാലും സ്ഥിതി സമാനമായിരുന്നു.ജൂണിലെ മഴക്കുറവ് 34% ആയിരുന്നു.
പക്ഷെ ജൂലൈ 31 ലെ ഒറ്റ രാത്രിയിലെ മഴ, പത്തനംതിട്ട-കോട്ടയം - ഇടുക്കി ജില്ലകളിൽ 2018 ആഗസ്റ്റിനെയാണ് ഓർമ്മിപ്പിക്കുന്നത്. വടശ്ശേരിക്കരയിൽ 302 mm മഴയും ളാഹ 206 mm അളവിലും 18 മണിക്കൂറിൽ മഴ ഉണ്ടായത് കാലാവസ്ഥയുടെ തീവ്രമായ മാറ്റത്തിന് തെളിവാണ്.
ജൂൺ-ജൂലൈ മാസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമായി രുന്നു സംസ്ഥാനത്ത് സാധാരണ തോതിൽ മഴ കിട്ടിയത്.ഏറ്റവും മോശം മഴ ഇടുക്കി - വയനാട് എന്നീ പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പശ്ചിമഘട്ട പ്രദേശങ്ങളിലും.
കഴിഞ്ഞ വർഷത്തെ മൺസൂൺ കാലം പരിശോധിക്കുമ്പോൾ
(June 1 - September 30) ലഭിക്കേണ്ടിയിരുന്ന മഴയിൽ 13% കുറവ് ഉണ്ടായിരുന്നു.അന്നും ഇടുക്കിയിലും വയനാട്ടിലും കുറവ് 35% വെച്ചായിരുന്നു.
2018,2019,2020 ;ശേഷം 2024 ലെ ചൂരൽമലയിലെ ദുരന്തവും അമിതമായ മഴ കുറച്ചു സമയത്തിനുള്ളിൽ പെയ്ത് ഇറങ്ങിയതാ യിരുന്നു.കരയിലെ വർധിച്ച ചൂട്,അറബിക്കടലിലെ വർധിച്ച ഊഷ്മാവ് ,ബാഷ്പീകരണ തോത് വർധിപ്പിച്ചു.അന്തരീക്ഷത്തിലെ വായു സഞ്ചാരത്തിൽ ഉണ്ടാക്കിയ മാറ്റവും പ്രശ്നങ്ങളെ കടുപ്പിച്ചു.
കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് . നിലവിൽ 8 ജില്ലകളിൽ റെഡ് അലർട്ടും (അതിതീവ്ര മഴ):
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ
ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ):എറണാകുളം, തൃശൂർ, പാലക്കാട്
ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ): എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ
Red Alert :
24 മണിക്കൂൂറിനുളളിൽ 204.4 mm ന് മുകളിൽ മഴ കിട്ടിയാൽ
Orange Alert : 24 മണിക്കൂറിനകം 115.6 mm to 204.4 mm മഴ
Yellow Alert : 24 മണിക്കൂറിൽ 64.5 mm to 115.5 mm മഴ ലഭിക്കുമെന്ന മുന്നറിയിപ്പ്
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment