സൈക്കിളും ഹരിത വാതകങ്ങളും !


First Published : 2026-06-04, 10:37:23am - 1 മിനിറ്റ് വായന


ഹരിത വാതക ബഹിർഗമനം ശക്തമായി തുടരുന്നതിൽ പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങൾ കുറച്ചു കൊണ്ടുവരുന്നതിൽ സൈക്കിളുകൾക്കുളള പ്രാധാന്യം വർധിക്കുന്നു.

ജൂൺ 3 നെ ബൈസിക്കിൾ ദിനമായി ആചരിച്ചു വരുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ട്.ശബ്ദരഹിതവും അപകടങ്ങൾ കുറഞ്ഞതുമായ യാത്ര റോഡിലെ തിരക്കുകൾ കുറയ്ക്കാൻ സഹായകരമാണ്. യാത്രയുടെ കുറഞ്ഞ ചെലവും അതിൻ്റെ മറ്റൊരു പ്രത്യേകതയും.


പൂജ്യം കാർബൺ ബഹിർഗമനം: മലിനീകരണം ഉണ്ടാക്കുന്ന പുകയോ ഹരിതഗൃഹ വാതകങ്ങളോ സൈക്കിൾ പുറത്തുവിടുന്നില്ല.ഇത് ആഗോളതാപനം കുറയ്ക്കാൻ സഹായിക്കുന്നു.

ഇന്ധന സംരക്ഷണം: ചെറിയ ദൂര യാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കുന്നത് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നു.

ശബ്ദ മലിനീകരണം ഇല്ല: ശബ്ദമുണ്ടാക്കാതെ സഞ്ചരിക്കാൻ കഴിയുന്നത് നഗരങ്ങളിലെ ശബ്ദ മലിനീകരണം കുറയ്ക്കുന്നു.

മെച്ചപ്പെട്ട ആരോഗ്യവും ശാരീരികക്ഷമതയും :  സൈക്ലിംഗ് ഒരു മികച്ച വ്യായാമമാണ്.ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും പേശികളുടെ ബലം കൂട്ടാനും സഹായിക്കുന്നു.

വാർഷിക ഹരിത വാതകങ്ങളുടെ പുറം തള്ളലിൽ 15% പങ്കാണ് വാഹനങ്ങൾക്ക്.ഇന്ധനങ്ങളുടെ 25% വും അതിനായി മാറ്റിവെയ് ക്കുന്നു.ഇന്ത്യയിൽ അതിൻ്റെ പങ്കാളിത്തം 12% വരും.

ഒരു kg ഡീസൽ കത്തുന്നതിലൂടെ 2.60-2.68 kg ഹരികവാതകവും ഒരു 1kg പെട്രോൾ വഴി 2.31-2.35 kg ഹരിത വാതകവും അന്തരീക്ഷത്തിൽ എത്തും. 

ഒരു km യാത്രക്കായി (ഇന്ത്യൻ നിലവാരം)പുറത്തു വിടുന്ന ഹരിത വാതകങ്ങളുടെ അളവ് വ്യത്യസ്ഥമാണ്.ബസ് യാത്ര ഒരു km ന് 100 gm ഹരിത വാതകങ്ങൾ പുറം തള്ളും.മോട്ടോർ സൈക്കിൾ 30-60 gm , കാറുകൾ 100 -250 gm , ഇലക്ട്രിക് വാഹനം 20- 40 gm . സൈക്കിൾ യാത്ര പൂജ്യവും .


മനുഷ്യരുടെ പ്രവർത്തനങ്ങൾ വഴി നിലവിൽ ആളോഹരി 4 ടൺ ഹരിത വാതകങ്ങൾ പുറംതള്ളുന്നുണ്ട്.ഭൂമിക്കാകട്ടെ ആളോഹരി 2000 kg ഹരിത വാതകങ്ങളെ പരിസ്ഥിതിക്ക് കുഴപ്പമില്ലാത്ത നിലയിൽ സൂക്ഷിക്കാൻ കഴിയും.വരും വർഷങ്ങൾകൊണ്ട് പ്രതിശീർഷ വാതക ബഹിർഗമനം പകുതിയായി കുറക്കാനും കാർബൺ ന്യൂടൽ പരിസരങ്ങൾ സാധ്യമാക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അവിടെ സൈക്കിൾ യാത്രയുടെ പ്രാധാന്യം വർദ്ധിക്കുന്നു.


ഒരു ടൺ ഹരിത വാതകത്തെ അന്തരീക്ഷത്തിൽ നിന്ന് മാറ്റി എടുക്കാൻ 100 ഡോളർ മുതൽ 2000 ഡോളർ വരെ ചെലവ് ഉണ്ടാകുന്നു.കാലാവസ്ഥ വ്യതിയാനം വഴി 2 മുതൽ 10% വാർഷിക വരുമാനത്തിൽ ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നിരിക്കെ, ഇന്ധന രഹിത വാഹനത്തിൻ്റെ ഉപയോഗം കലാവസ്ഥക്കും ആരോഗ്യത്തിനും ഒരുപോലെ ഗുണപരമാണ്.

കോപ്പൻ ഹെയ്ഗൻ , അംസ്റ്റർഡാം,ബർലിൻ,സെവില്ലെ,സ്വിസ് നഗരങ്ങൾ , ചൈനയിലെ മിക്ക നഗരങ്ങളും സൈക്കിൾ യാത്രകരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാക്കി.ഇന്ത്യയിൽ ചാണ്ടിഗഡ്,പൂന തുടങ്ങിയ നഗരങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ പ്രകടമാണ്. കേരളത്തിലെ നഗരങ്ങളിൽ അത്തരം മുന്നേറ്റങ്ങൾ വെണ്ട പോലെ ഉണ്ടായിട്ടില്ല ഇന്നും .സർക്കാർ ഇക്കാര്യത്തിൽ അത്രകണ്ട് പരിഗണന നൽകുന്നില്ല.


ഇന്ത്യൻ നഗരത്തിലെ യാത്രകളിൽ 60% 5 km ന് താഴെയും 80% യാത്ര ദൂരം 10 km ൽ കുറവുമാണ്.ഇതിൽ പകുതി എങ്കിലും യാത്രകൾ സൈക്കിൾ വഴിയാക്കിയാൽ  10 ലക്ഷം ടൺ കാർബൺ പുറം തള്ളൽ കുറയ്ക്കാം, 2500 കോടി ഡോളർ വരെ സാമ്പത്തിക മെച്ചം നമുക്ക് കിട്ടും എന്ന് പഠനങ്ങൾ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment