കോപ്പ് 31 സമ്മേളനം : പ്രകൃതി ദുരന്തങ്ങളെ കൂടുതലായി അവഗണിക്കുന്നുവൊ ?


First Published : 2026-11-21, 11:58:46am - 1 മിനിറ്റ് വായന


COP31 സമ്മേളനത്തിലെ തീരുമാന രേഖ(Cover Decision)പുറത്തു വന്നു.2030-ഓടെ വനനശീകരണം തടയുക,വനനശീകരണം നടന്നയിടങ്ങളിൽ വനം പുനഃസ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങൾ ഇപ്പോഴും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും,അവയ്ക്ക് മുൻ പതിപ്പിനെ അപേക്ഷിച്ച് പ്രാധാന്യം കുറവാണെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടി.


തുർക്കിയും ഓസ്‌ട്രേലിയയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ,അവരുമായുള്ള കൂടിയാലോചന കൾക്ക് ശേഷം വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കരടിന്റെ രണ്ടാം പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.


നവംബർ 16-ന് പുറത്തിറക്കിയ മുൻ പതിപ്പിൽ ഉണ്ടായിരുന്ന, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം,ഒമ്പത് പേജുള്ള ഈ പുതിയ കരട് രേഖയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.


COP സമ്മേളനങ്ങളുടെ അന്തിമ രേഖകളിൽ ഫോസിൽ ഇന്ധന ങ്ങളെക്കുറിച്ച് വ്യക്തമായ പരാമർശം ഉൾപ്പെടുത്താൻ ഏകദേശം 30 വർഷമെടുത്തു.എന്നാൽ ഇപ്പോൾ, ഒറ്റരാത്രികൊണ്ട് ആ പുരോഗതി തന്നെ ഇല്ലാതാകുമോ എന്ന അവസ്ഥയാണ് COP 31-ൽ ഉണ്ടായിരി ക്കുന്നത്. 


ബ്രസീലിന്റെ വനനശീകരണം തടയാനുള്ള കർമ്മപദ്ധതി,ഉഷ്ണ മേഖലാ വനങ്ങളെ സംരക്ഷിക്കുന്ന രാജ്യങ്ങൾക്ക് പ്രോത്സാഹന ങ്ങൾ നൽകുന്ന 'The Tropical Forest Forever Facility' (TFFF)തുടങ്ങിയ പ്രകൃതി അധിഷ്ഠിത സംരംഭങ്ങൾ,അത്ര പ്രതീക്ഷ നൽകുന്നത ല്ലാത്ത ഈ COP31 സമ്മേളനത്തിൽ,ഒരു ചെറിയ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.


Tripling adaptation finance 120 ബില്യൺ യുഎസ് ഡോളർ (കുറഞ്ഞത്)ലക്ഷ്യമിടുന്ന നിർദ്ദേശം ഉപേക്ഷിക്കുന്നു. ധനസഹായം എങ്ങനെ വിതരണം ചെയ്യുമെന്നും പുരോഗതി പരിശോധിക്കും എന്നുമുള്ള തീരുമാനങ്ങളെ ദുർബലപ്പെടുത്തുന്നു.


സമുദ്രങ്ങളെ സംബന്ധിച്ചിടത്തോളം,തുടർച്ചയായ അന്താരാഷ്ട്ര സഹകരണത്തിനുള്ള പദ്ധതികൾ നിലനിൽക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ നേതൃത്വം,ധനകാര്യം,ഉത്തരവാദിത്തം എന്നിവയെക്കു റിച്ചുള്ള ശക്തമായ നടപടികൾ നീക്കം ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

വനങ്ങൾ,കാലാവസ്ഥാ ധനകാര്യം,ഉത്തരവാദിത്തം എന്നിവയെ ക്കുറിച്ചുള്ള പ്രതിബദ്ധതകളിൽ കാര്യമായ മാറ്റങ്ങളോടെ,കരട് മുൻ പതിപ്പിന്റെ പകുതിയോളം നീളമുള്ളതാണെന്ന് സഖ്യത്തിലെ നയ വിദഗ്ധർ പറഞ്ഞു.

പ്രകൃതിയും സമുദ്രങ്ങളും(പഠനങ്ങൾ)തുടരുമ്പോൾ,രാഷ്ട്രീയ വാഗ്ദാനങ്ങൾ മൂർത്തമായ പ്രവർത്തനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള നിരവധി ഖണ്ഡികകൾ നീക്കം ചെയ്യുകയോ ദുർബല പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.ഇത് ഉച്ചകോടി യഥാർത്ഥത്തിൽ എന്ത് നൽകും എന്നതിനെക്കുറിച്ചുള്ള ആകുലതകൾ ഉയർത്തുന്നു.

പുതിയ കരടിൽ,വനസംരക്ഷണം,തദ്ദേശീയ ജനതയുടെ അവകാശ ങ്ങൾ,കാലാവസ്ഥ,ജൈവവൈവിധ്യ, ഭൂമി പുനഃസ്ഥാപന അജണ്ട കൾ എന്നിവയെ പറ്റിയുള്ള ശക്തി കുറയുകയാണ്.


പ്രകൃതി അധിഷ്ഠിത പരിഹാരങ്ങളെ കാലാവസ്ഥാ പ്രതിരോധത്തി നുള്ള അനിവാര്യമായ മാർഗ്ഗങ്ങളായി കരട് രേഖ അംഗീകരിക്കുന്നു.  തണ്ണീർത്തടങ്ങൾക്കും ജലസ്രോതസ്സുകൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.തണ്ണീർ തടങ്ങൾ,നദികൾ,കണ്ടൽക്കാടുക എന്നിവ യെല്ലാം കരയെയും കടലിനെയും ബന്ധിപ്പിക്കുന്നു. കാർബൺ സംഭരിക്കാനും ജലക്രമീകരണം നടത്താനും,ഒപ്പം വെള്ളപ്പൊക്കം, വരൾച്ച,കൊടുങ്കാറ്റ് എന്നിവയിൽ നിന്ന് ജനസമൂഹങ്ങളെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.


എന്നാൽ കോപ്പ് 31 എഡീഷൻ കാലാവസ്ഥ ദുരന്തങ്ങളെ കുറെക്കൂടി  ലാഘവത്തോടെ കാണാനാണ് ശ്രമിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment