അൾട്രാവയലറ്റ് രശ്‌മികൾ ശക്തമാകുന്നതും സൂര്യാഘാതത്തെ വർധിപ്പിച്ചു!


First Published : 2026-05-13, 10:28:54am - 1 മിനിറ്റ് വായന


സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയ ലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ആവർത്തിക്കുന്നു ദുരന്തനിവാരണ അതോറിറ്റി.
കേരളമുൾപ്പെടെ ദക്ഷിണേന്ത്യയുടെ ഉച്ചയിൽ സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്.


സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം  24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് നാലു ജില്ലകളിലായിരുന്നു.


പത്തനംതിട്ട ജില്ലയിലെ കോന്നി,ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ,പാലക്കാട് ജില്ലയിലെ തൃത്താല,മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ കഴിഞ്ഞ ആഴ്ച്ച പതിച്ചത്.അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര(ഏഴ്),കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്),എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്),കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്),വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്), .കാസർഗോഡ് ജില്ലയിലെ ഉദുമ (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.


അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.


തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. 


പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങ ളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്ത പ്പെടുന്നത്.ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും.


സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസ് ആയി തോന്നുവാൻ അൾട്രാവയലറ്റ് രശ്‌മികൾ സഹായിക്കുന്നു.

സൗര വികിരണത്തിന്റെ പ്രധാന ഘടകങ്ങളായ അൾട്രാ വയലറ്റ് രശ്മികൾ സാധാരണ തോതിൽ മനുഷ്യരിൽ ജീവകം 'എ'യുടെ സംശ്ളേഷണത്തിന് അനിവാര്യമാണ്.കൂടിയ തോതിൽ ഇതു സൂര്യ പൊള്ളലിനും ത്വക്ക് കാൻസറിനും ഇടയാക്കുന്നു.സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നതിനു മുൻപ് അന്തരീക്ഷ മണ്ഡലത്തിലെ ഓസോൺ പാളി അതിന്റെ ഭൂരിഭാഗവും അവശോഷണം ചെയ്യുന്നു.


ദൃശ്യ-പ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം .4 x 10-7 മീറ്റർ മുതൽ 10-9 മീറ്റർ വരെ തരംഗദൈർഘ്യം ഉള്ള വിദ്യുത് കാന്തിക തരംഗങ്ങൾ ആണ് ഈ വിഭാഗത്തിൽ പെടുന്നത്.


മനുഷ്യരിൽ മാത്രമല്ല മറ്റ് ജീവികളിലും സസ്യങ്ങളിലും രശ്‌മികൾ ദോഷം ഉണ്ടാക്കും.ക്ലോറോഫിൽ കുറയുവാനും വളർച്ചയിലും ഇലകൾ ചെറുതാകാനും  അൾട്രാവയലറ്റ് രശ്മികൾ കാരണമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment