ആൻഡമാൻ ദ്വീപസമൂഹവും വികസനവും !


First Published : 2026-06-24, 11:37:22am - 1 മിനിറ്റ് വായന


ഇന്ത്യൻ വൻകരയിൽ നിന്ന് 1125 Km അകലെ,ബംഗാൾ ഉൾക്കടലിൽ, മലാക്ക കടലിടുക്കിന് അഭിമുഖമായി ചിതറിക്കിടക്കുന്ന സ്ഥലത്താണ്  ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.ഒമ്പത് ദേശീയോദ്യാനങ്ങൾ,96 വന്യജീവി സങ്കേതങ്ങൾ,യുനെസ്കോ അംഗീകരിച്ച പ്രധാന ബയോസ്ഫിയർ റിസർവ് - ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ് എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജൈവ വൈവിധ്യത്തിന് പേരുകേട്ട ദ്വീപസമൂഹം ഇപ്പോൾ തന്നെ കാലാവസ്ഥ ദുരന്തങ്ങളുടെ വക്കിലാണ്.കേന്ദ്ര സർക്കാരിൻ്റെ പുതിയ വികസന പദ്ധതികൾ കൂടുതൽ പ്രതിസന്ധികളെ ക്ഷണിച്ചു വരുത്തും.


2021-ൽ നിർദ്ദേശിക്കപ്പെട്ട,ഏകദേശം 70000 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ അന്താരാഷ്ട്ര വിമാനത്താ വളം, ഒരു ട്രാൻസ്-ഷിപ്പ്മെന്റ് തുറമുഖം,ഒരു ടൗൺഷിപ്പ് എന്നിവ ഉൾപ്പെടുന്നു.ദ്വീപിനായുള്ള അതിന്റെ കരട് പദ്ധതിയിൽ,നിക്കോബാർ ദ്വീപ് ഒരു പ്രധാന ടൂറിസത്തിന്റെയും വിനോദ കേന്ദ്രമായും ഉയർന്നു വരുമെന്ന് സർക്കാർ വ്യക്തമായി പറയുന്നു.160 ച. Km ൽ വ്യാപിച്ചു കിടക്കുന്നതാകും പദ്ധതി.


അപൂർവ പവിഴപ്പുറ്റുകളും അതുല്യമായ മഴക്കാടുകളും ഉള്ള തെക്കേ അറ്റത്തുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപ്,തദ്ദേശീയ ഷോമ്പൻ ഗോത്രങ്ങളു ടെയും നിക്കോബാറീസ് ഗോത്രങ്ങളുടെയും ആവാസ കേന്ദ്രമാണ്. ഇതിനെ യുനെസ്കോ ബയോസ്ഫിയർ റിസർവ് ആയി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.മോദിയുടെ പദ്ധതിയിൽ നിന്ന് ഇപ്പോൾ ഭീഷണി നേരിടുന്നത് ഈ ആവാസവ്യവസ്ഥയാണ്.


15 ലക്ഷം മരങ്ങൾ വെട്ടിമാറ്റണം.പരിസ്ഥിതി ആഘാതത്തെ പറ്റി പഠിക്കാതെയുളള നിർമ്മാണ ശ്രമങ്ങളാണ് തുടരുന്നത്.നാട്ടുകാർക്ക് പദ്ധതിയോടെ എതിർപ്പില്ല എന്ന വാദമാണ് സർക്കാരിന് പറയാനുളളത്.


പദ്ധതി വഴി ശ്രീലങ്കയുടെയും സിംഗപ്പൂരിൻ്റെയും തുറമുഖങ്ങളെ പിന്നിലാക്കി വരുമാനം ഉണ്ടാക്കാൻ കഴിയും എന്നാണ് വാദം. പദ്ധതിയുടെ നടത്തിപ്പുകാർ ഗൗതം അദാനിയുടെ സ്ഥാപനം ആകുന്നത് നിയമ ലംഘനങ്ങളുടെ സാധ്യത വർധിപ്പിക്കും.


നിലവിൽ 8000 പേർ താമസിക്കുന്ന ദ്വീപിൽ പദ്ധതിയിലൂടെ 3.5 ലക്ഷം ആളുകൾക്ക് വിനോദ സഞ്ചാരികൾ എത്താം എന്ന് പറയുമ്പോൾ പദ്ധതിയുടെ ആഘാതം . എന്ന് വ്യക്തമാണ്.


സമുദ്രതാപനവും ബ്ലീച്ചിംഗും കാരണം ലോകമെമ്പാടുമുള്ള പവിഴപ്പുറ്റു കൾ ഒരു നിർണായക ഘട്ടത്തിലാണ്.ബംഗാൾ ഉൾക്കടലിൽ പവിഴ പുറ്റുകൾ ഉണ്ടാക്കുന്ന തകർച്ച മത്സ്യ സമ്പത്തിനെ കൂടുതൽ പ്രതികൂലമാക്കും.


ദ്വീപിലെ വനങ്ങളിൽ 650 ഇനം ആൻജിയോസ്‌പെർമുകൾ,ഫേണുകൾ, ജിംനോസ്‌പെർമുകൾ,ബ്രയോഫൈറ്റുകൾ എന്നിവയുണ്ട്.അവയിൽ പലതും തദ്ദേശീയമാണ്. 


11 ഇനം പ്രാദേശിക സസ്തനികൾ,32 ഇനം തദ്ദേശീയ പക്ഷികൾ,ഏഴ് ഇനം തദ്ദേശീയ ഉരഗങ്ങൾ ഉള്ള അവാസ വ്യവസ്ഥയാണ്.ആഗോള തലത്തിൽ വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയുടെ  പ്രധാന കൂടു കെട്ടാണ് ഗലാത്തിയ ബേ,അവയുടെ ആവാസവ്യവസ്ഥ തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെടും.


10,000 വർഷത്തിലധികം ചരിത്രമുള്ള ഒരു പ്രത്യേക ദുർബല ഗോത്ര ഗ്രൂപ്പ് (PVTG)ആയി തരംതിരിച്ചിരിക്കുന്നവരുടെ 900 ച.Km ദ്വീപിന്റെ മൂന്നിൽ നാല് ഭാഗവും ആൻഡമാൻ ആൻഡ് നിക്കോബാർ പ്രൊട്ടക്ഷൻ ഓഫ് അബോറിജിനൽ ട്രൈബ്സ് റെഗുലേഷൻ (1956) പ്രകാരം ഗോത്ര സംരക്ഷണ കേന്ദ്രമാണ്.വനാവകാശ നിയമത്തെയും മറ്റ് നിയമപരമായ സംരക്ഷണങ്ങളെയും ഈ പദ്ധതി ധിക്കാരപൂർവ്വം മറികടക്കുന്നു വെന്നും, ആദിവാസി സമൂഹങ്ങളുടെ സ്വതന്ത്രവും മുൻകൂർ സമ്മതവും ഇല്ലാതെ യാണ് മുന്നോട്ട് പോകുന്നത്.അതുവഴി അവരുടെ നിലനിൽപ്പിനും സാംസ്കാരിക അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും നരവംശ ശാസ്ത്രജ്ഞരും സാമൂഹിക വിദഗ്ധരും ഏകകണ്ഠമായി വാദിക്കുന്നു.


ഇന്ത്യൻ വൻകരയിൽ നിന്ന് 1125 Kmഅകലെ,ബംഗാൾ ഉൾക്കടലിൽ, മലാക്ക കടലിടുക്കിന് അഭിമുഖമായി ചിതറിക്കിടക്കുന്ന സ്ഥലത്താണ് ഇന്ത്യയുടെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഒമ്പത് ദേശീയോദ്യാനങ്ങൾ,96 വന്യജീവി സങ്കേതങ്ങൾ, യുനെസ്കോ അംഗീകരിച്ച പ്രധാന ബയോസ്ഫിയർ റിസർവ് - ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ് എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജൈവ വൈവിധ്യത്തിന് പേരുകേട്ട ദ്വീപസമൂഹം ഇപ്പോൾ തന്നെ കാലാവസ്ഥ ദുരന്തങ്ങളുടെ വക്കിലാണ്.കേന്ദ്ര സർക്കാരിൻ്റെ പുതിയ വികസന പദ്ധതികൾ കൂടുതൽ പ്രതിസന്ധികളെ ക്ഷണിച്ചു വരുത്തും.


വിഴിഞ്ഞം, വല്ലാർപാടം മുണ്ട്ര തുറമുഖങ്ങൾക്ക് അന്തർദേശീയമായി മത്സരിച്ച് വിജയിക്കാൻ ശേഷി ഇല്ല വാദത്തെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ആൻഡമൻ നിക്കോബാർ പദ്ധതിയുടെ സാധ്യത വിവരിക്കുന്നത്.


2018 ഒക്ടോബർ 2 ന് ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 
                  "കാലാവസ്ഥയും ദുരന്തവും സംസ്കാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു;കാലാവസ്ഥ സംസ്കാരത്തിന്റെ കേന്ദ്രബിന്ദു വല്ലെങ്കിൽ,ദുരന്തത്തെ തടയാൻ കഴിയില്ല."Sab ka saath' എന്ന് ഞാൻ പറയുമ്പോൾ, അതിൽ പ്രകൃതിയെയും ഞാൻ ഉൾപ്പെടുത്തുന്നു".


ലോകത്തെ അത് ദുകരമായ ദ്വീപ സമൂഹത്തിൻ്റെ കഴുത്തിൽ കത്തി വെച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment