വീണ്ടും കലഞ്ഞൂർ പാറ ഖനന യൂണിറ്റ് !


First Published : 2025-04-29, 09:30:01pm - 1 മിനിറ്റ് വായന


കലഞ്ഞൂരിൽ മറ്റൊരു പാറ ഖനനം തുടങ്ങാനുള്ള ഒരുക്കത്തി ത്തിൻ്റെ ഭാഗമായി 30/4 /2025 ൽ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും ആകുലതകളും കേൾക്കുവാൻ ബേഥേൽ മർത്തോമ ചർച്ച് പാരിഷ് ഹാൾ,കൂടലിൽ സംസ്ഥാന മലിനീ കരണ നിയന്ത്രണ ബോർഡ് വേദി ഒരുക്കിയിരിക്കുന്നു.
മീറ്റിംഗിൽ ആർക്കും കലഞ്ഞൂർ പഞ്ചായത്ത് വാർഡ് 5 ൽ പെട്ട(ബ്ലോക്ക് നമ്പർ 30 )ൽ പെട്ട , 3.3 കോടിരൂപ മുതൽ മുടക്കുള്ള ഖനന യൂണിറ്റിനെതിരെ പരാതികൾ എഴുതിയോ വാക്കാലൊ അവതരിപ്പിക്കാം.


സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾ മൈനർ മിനറൽ മൈനിംഗ് നിയമത്തിൽ പറയുന്ന നിരവധി ചടങ്ങുകൾ നടത്തിയാണ് ഖനനത്തിന് അനുമതി നൽകുക.ഇത്തരം ചടങ്ങുകൾ എത്ര മാത്രം അയാത്ഥ്യമാണ് എന്നറിയാൻ പുതിയ ഖനന യൂണിറ്റിൻ്റെ പൊതു അഭിപ്രായം സ്വരൂപിക്ക ലിൻ്റെ അറിയിപ്പ് ശ്രദ്ധിച്ചാൽ മതിയാകും.


27/3/2025 ൽ സംസ്ഥാന മലിനീകരണ ബോർഡ് എടുത്ത തീരുമാനത്തിൻ്റെ വാർത്ത നമ്മുടെ ഇടയിൽ എത്താൻ ഒരു മാസം വൈകിയിരിക്കുന്നു. ഇതിനകം തന്നെ പണം മുടക്കാൻ തയ്യാറായി വന്നിട്ടുള്ള ആൾ വരാൻ പോകുന്ന ഖനന യൂണിറ്റി നെ അനുകൂലിക്കുവാൻ ചിലരെ സ്വാധീനിച്ചിട്ടുണ്ടാകും. ഇത്തരം സംഭവപരമ്പരകൾ കേരളത്തിൽ വ്യാപകമായും കലഞ്ഞൂരിൽ പ്രത്യേകിച്ചും നടന്നിട്ടുണ്ട് എന്ന് വിഷയം ശ്രദ്ധി ച്ചിട്ടുള്ളവർക്ക് അറിവുള്ളതാണ്.


ഖനനം നടത്തുന്നതിനെ പറ്റി മലിനീകരണ ബോർഡ്, ജിയോളജി വകുപ്പ്,പഞ്ചായത്ത് തുടങ്ങിയവർ പറയുന്ന നിഷ്ക്കർഷകൾ ശ്രദ്ധിക്കുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഖനന പ്രവർത്തനം ഇടതടയില്ലാതെ നടന്നു വരുന്ന കലഞ്ഞൂർ പഞ്ചായത്തിനുള്ളിലെ നിയമ ലംഘനങ്ങൾ ബോധ്യപ്പെടും.പുതിയ ഖനന യൂണിറ്റ് അനുവദിക്കാതിരി ക്കാൻ ഈ കാര്യങ്ങ ധാരാളം മതിയാകും.


1. ഖനനം പൊതു വഴി,സർക്കാർ സ്ഥാപനങ്ങൾ,വീടുകൾ നിന്നും പുഴ , റെയിൽ, ദേവലയങ്ങൾ എന്നിവയിൽ നിന്നും 50 മീറ്റർ ദൂരെയാകണം(കേന്ദ്ര നിയമപ്രകാരം 500 മീറ്റർ).

2. ഖനനത്തിന് അനുവദിക്കപ്പെട്ട സർവ്വെ നമ്പർ ഭൂമിയുടെ 7.5 മീറ്റർ ( Buffer)വിട്ടിട്ടെ കുഴിക്കൽ പാടുള്ളു.

3. ചുറ്റും വേലി കെട്ടി , തൂണുകൾക്ക് മഞ്ഞനിറം നൽകണം.

4. പാറ പൊട്ടിക്കൽ പകൽ സമയം മാത്രം .

5. 20 അടിയിൽ താഴെ പാറപൊട്ടിക്കാൻ പ്രത്യേക അനുവാദം ഉണ്ടാകണം ( കേന്ദ്ര സർക്കാർ വകുപ്പ് )

6. പൊടിപടലങ്ങൾ ഉണ്ടാകാതെയാകണം ഖനനം .

7. പാറ പൊട്ടിക്കാൻ Controlled Blasting , Ammonium Nitrate fumes സ്വീകരിക്കണം.

8. സ്ഫാേടനത്തിൻ്റെ ഘർഷണം പരമാവധി കുറയ്ക്കാൻ Blasting Expert നേരിട്ടു ശ്രദ്ധിക്കണം.

9. പ്രദേശത്തെ ചരിവ് 18 ഡിഗ്രിയിൽ കൂടരുത്.

10. പൊടി പടലങ്ങൾ ജലശ്രോതസ്സിൽ അലിഞ്ഞുചേരരുത്

11. ഖനന യൂണിറ്റിൽ നിന്നും 7 മീറ്റർ റോഡ് PWD റോഡിലെയ്ക്ക് ഉണ്ടാകണം.

12. പഞ്ചായത്ത് റോഡുകൾ പാറ ലോറികൾക്ക് വ്യവസായ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അവസരം ഉണ്ടാകരുത്.

13. സ്ഫോടക വസ്തുക്കൾ നിയമപരമായ അളവിൽ മാത്രമെ ഉപയോഗിക്കാവൂ.

14. പ്രദേശം സന്ദർശിക്കുവാൻ ബന്ധപ്പെട്ട അധികാരികൾക്ക്  ഉത്തരവാദിത്തമുണ്ട്

15. പൊട്ടിച്ചു കടത്തുന്ന പാറയുടെ അളവും തൂക്കവും ജിയോളജി വകുപ്പ് പരിശാേധിച്ച് ഉറപ്പുവരുത്തണം.

16. ഖനനം മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഖനന ഉടമ ബാധ്യസ്ഥനായിരിക്കും.

17. ഗർത്തങ്ങൾ മൂടി ഭൂമിയിൽ മുറിക്കപ്പെട്ട ഒരു മരത്തിന് 10 എന്ന തരത്തിൽ വെച്ചുപിടിപ്പിക്കണം .

18. ജൈവ വൈവിധ്യ സമിതിയ്ക്ക് (പഞ്ചായത്ത് )റോയൽറ്റി വാങ്ങി എടുക്കാൻ കഴിയും.

19. പ്രകൃതി ആഘാതം കുറക്കുവാൻ ഉടമ പണം മാറ്റി വെച്ച് പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷിക്കണം.

20. ലോറികളിൽ അനുവദിക്കപ്പെട്ട അളവിൽ മാത്രമെ പാറകടത്തി കൊണ്ടുപോകാൻ അനുവദിക്കാവൂ.

ഇങ്ങനെ പോകുന്ന നിയന്ത്രണങ്ങളെ സമ്പൂർണ്ണമായും അട്ടിമറിച്ചാണ് കലഞ്ഞൂരിൽ മാത്രമല്ല സംസ്ഥാനത്തൊട്ടാ കെ സ്വകാര്യ വ്യക്തികൾ ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്നത്, ഇതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016 ലെ പ്രകടന പത്രികയിൽ ഖനനം പൊതുമേഖലയിൽ എത്തിക്കും എന്ന് അവർ ഉറപ്പു നൽകിയത്. അതെ ഉറപ്പ് 2021 ലും ആവർത്തിച്ചു എന്നതാണ് വലിയ തമാശ. 

എന്തുകൊണ്ടാകും 500 ൽ താഴെ വരുന്ന , 25 വർഷങ്ങൾക്കു മുമ്പ് സാധാരണക്കാരും ചെറുകിട ദല്ലാൾ /കരാർ പണിക്കാ രായിരുന്നവർ 2025 എത്തിയപ്പോൾ പല കോടികളുടെ ഉടമ കളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൻ്റെയും റിക്കാർ ഡുകൾ ഭേദിക്കുന്ന ഉത്സവ പരിപാടികളുടെ സാമ്പത്തികം ശ്രോതസ്സുകളും  ആയത് എന്നാലോചിക്കുമ്പോൾ മത-ജാതി- രാഷ്ട്രിയ സംഘടനകൾ , അവർക്കൊപ്പം അഴിമതിയ്ക്ക് നിയമ പരിരക്ഷ നൽകുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ  ഊറി ചിരിക്കുന്നുണ്ടാകും.

സംസ്ഥാനത്ത് ഏറ്റവുമധികം പാറ ഖനനം നടക്കുന്ന കലഞ്ഞൂർ ഗ്രാമം പാരിസ്ഥിതികമായി രോഗാതുരമാണ്. മലനടക്കും കൊടുമൺ മലകൾക്കും തണലിൽ, അച്ചൻ കോവിൽ മലയുടെ മടിത്തട്ടിൽ, കുടപ്പാറയും പാല മലയും രാജ ഗിരിയും പാക്കണ്ടവും ഇഞ്ചപ്പാറയും പടപ്പാറയും പോത്തു പാറയും കള്ളിപ്പാറയും കോട്ടപ്പുറവും രാക്ഷസൻ പാറയും തീർത്ത തടങ്ങളിൽ, രണ്ടര നൂറ്റാണ്ടെങ്കിലുമായി സുരക്ഷിതമായി മണ്ണിൽ പണി എടുത്തു ജീവിച്ചു വന്ന 10000 വീട്ടുകാർ,ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത ദുരന്തത്തി ലെത്തിക്കഴിഞ്ഞു.ദുരന്തങ്ങൾ സ്വയം ഭൂവായി സംഭവിച്ചതല്ല.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment