ഖനനം അഴിമതിക്കാർക്കു വേണ്ടി !
First Published : 2024-09-23, 10:27:29am -
1 മിനിറ്റ് വായന

കോഴിക്കോട് വിലങ്ങാട് ജൂലൈ 30 മുതൽ തുടങ്ങിയ തുടർച്ചയായ ഉരുൾപൊട്ടൽ ആദ്യഘട്ടത്തിൽ 47ഉം പിന്നീട് 70 ഉം കഴിഞ്ഞു.100 ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്ര ങ്ങൾ ഉണ്ട് എന്നാണ് ജിയോളജി വിധക്തർ പറഞ്ഞത്.അവിടെ വീണ്ടും ഖനനത്തി നുള്ള തയ്യാറെടുപ്പിലാണ്.
വാണിമെൽ പഞ്ചായത്തിലും വളയം പ്രദേശത്തും കഴിഞ്ഞ കാൽനൂറ്റാണ്ടായി പാറ ഖനനങ്ങൾ വ്യാപകമായിരുന്നു. ചെങ്കുത്തായ പ്രദേശങ്ങളിൽ എല്ലാ നിയമങ്ങളെയും അവഗ ണിച്ച്,സംസ്ഥാന സർക്കാരും പ്രാദേശിക ഭരണ സംവിധാന വും കോടതിയും മൗന അനുവാദം നൽകി ഖനന പ്രവർത്ത നങ്ങളെ സഹായിച്ചു.150 ഹെക്ടർ കൃഷിയും നിരവധി വീടു കളും തകർന്നു.അവിടെ മാത്രം 300 കോടി രൂപയുടെ നാശ നഷ്ടവും ഒരു മരണവും സംഭവിച്ചു.
2018 ലെ മഴക്കാലത്തിനു ശേഷം കേരള സര്‍ക്കാര്‍,ലോക ബാങ്ക്,ADB ,ഐക്യ രാഷ്ട്രസഭ സംയുക്തമായി തയ്യാറാക്കിയ Post Disaster Needs Assessment(PDNA) പറയുന്നത്,ഖനനം ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ്.ക്വാറിയുമായി ബന്ധപ്പെട്ട പാരിസ്ഥി തിക നാശനഷ്ടങ്ങള്‍ ദീര്‍ഘകാല പ്രശ്‌നമാണ്.ദുരന്തത്തെ പ്രശ്‌നപരിഹാരത്തിനുള്ള അവസരമായി കാണണം.ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള നിലപാടുകൾ ഉണ്ടാകണം എന്ന നിർദ്ദേശങ്ങളെ 2024 ലും അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി 3 മീറ്ററില്‍ കൂടുതല്‍ മലകളെ ചെങ്കുത്തനെ മുറിക്ക രുത്.ചരിവുകളുടെ അസ്ഥിരത അപകട സാധ്യത വര്‍ദ്ധിപ്പിക്കും.കാട്ടുതീ മൂലം നശിച്ച മരങ്ങ ളുടെ വേരുപടലങ്ങളിലൂടെ(root system)വെള്ളം കിനിഞ്ഞിറ ങ്ങുന്നത് മണ്ണിന്നടി യിലൂടെയുള്ള ജലപ്രവാഹത്തിന് കാരണമാകും(Soil piping).കുത്തനെയുള്ള ചരിവുകളില്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണവും തടാക രൂപീകരണവും (കരിഞ്ചോല) ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെ ടുത്തുകയും ഉരുള്‍പൊട്ടലിന് കാരണമാകുകയും ചെയ്യുന്നു.
ദേശീയ നിയമം 500 മീറ്റർ,കേരളത്തിൽ 50 മീറ്ററും .
ദേശീയ മൈനർ മിനറൽ മൈനിംഗ് നിയമപ്രകാരം ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 500 മീറ്റർ അകലെയാകണം ഖനനം എന്ന തീരുമാനം കേരളത്തിലെത്തുമ്പോൾ 50 മീറ്ററായി മാറിയത് ചിലരുടെ സാമ്പത്തിക ലാഭത്തെ മുൻനിർത്തിയായിരുന്നു.(എന്തു കൊണ്ട് 50 മീറ്റർ എന്നു വിശദമാക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹരിത ട്രൈബ്യൂണലിനു മുന്നിൽ പരാജയപ്പെട്ടിരുന്നു).
ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയാണ് കേരളത്തിൽ ജന സാന്നിധ്യം.Km ന് ശരാശരി 27 മീറ്റർ കിഴക്കു പിടിഞ്ഞാറായി ചരിവുള്ള സംസ്ഥാനത്ത് 50 താലൂക്കുകളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ട്.വയനാട്ടിൽ 100 ച.Km ന് മുകളിൽ വരും അത്തരം പ്രദേശങ്ങൾ.വെെത്തിരി താലൂക്കിൽ ഉരുൾ പൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ നിരവധിയാണ് പുത്തുമലയും മുണ്ടെക്കൈയും അതിൻ്റെ കേന്ദ്രങ്ങളാണ്.
ഭൂവിനിയോഗ-ഭൂ ആവരണ(LULC)മാറ്റങ്ങള്‍ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വേഗം വർധിപ്പിക്കുക സ്വാഭാവികമാണ്.
2018-ൽ 1132 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുംഉരുൾപൊട്ടലും സംഭവിച്ചു.28 ലക്ഷം ജനങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ (1500 ച.Km). പക്ഷെ ഇതൊന്നും പിണറായി സർക്കാർ നിലപാടുകൾ തിരുത്തുവാൻ പര്യാപ്തമല്ല എന്ന അവസ്ഥയിലാണ്.
മൂക്കുന്നിമലയും അഴിമതിക്കാരും
തിരുവനന്തപുരം മൂക്കുന്നിമലയിലെ നിയമ ലംഘന ഖനനങ്ങളും അതിന് CPI m മുതൽ BJP വരെയുളളവർ നൽകിയ പരിരക്ഷയും മനസ്സിലാക്കിയാൽ കൊള്ള യുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും ആഴമളക്കാം.
പളളിച്ചൽ പഞ്ചായത്ത്,മൂക്കുന്നിമലയിലെ ഖനനങ്ങൾ അന്വേഷിച്ച(2010-14) വിജിലൻസ്(ഹൈക്കോടതി നിർദ്ദേശപ്രകാരം)റിപ്പോർട്ടിലെ സൂചനകൾ മതി ഖനന രംഗത്തെ കൊള്ളക്കാരെ തിരിച്ചറിയാൻ.
സർക്കാരിൻ്റെ156 ഏക്കർ ഭൂമി കൈയ്യേറി ഖനനം.
വ്യാജരേഖ ചമച്ച് സർക്കാർ ഭൂമി കൈമാറ്റങ്ങൾ(76 ഇടപാടുകൾ).
35 ക്വാറി മുതലാളിമാർ,മുൻ പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി,2 മുൻ കളക്ടർമാർ ഉൾപ്പെടെ 40 പേരായിരുന്നു പ്രതികൾ.
2010-14 കാലത്ത് 298.5 കോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടായി.
അന്വേഷണ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ റാബിയത്തിനെ വാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ചു.2017ൽ അദ്ദേഹത്തെ സ്ഥലം മാറ്റിയതോടെ അന്വേഷണം അവസാനിച്ചു.
ഒരു പഞ്ചായത്തിൽ മാത്രം പ്രതിവർഷം 100 കോടിയുടെ അഴിമതി ഒരുക്കിയാണ് 500 ൽ താഴെ വരുന്ന ക്വാറി കരാറുകൾ അഥവാ Established Criminal Unity കൾ പ്രവർത്തി ക്കുന്നത്.സംസ്ഥാനത്ത് കുറഞ്ഞത് 300 പഞ്ചായത്തുകൾക്ക് എങ്കിലും 100 കോടി രൂപ വീതം നഷ്ടപ്പെടും എന്ന് മൂക്കുന്നിമല അറിയിച്ചു.
പ്രതിമാസം 200 കോടി രൂപയുടെ എങ്കിലും അഴിമതി പണം ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും ക്വാറി മുതലാളിമാർ നൽകാറുണ്ട് എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തത് വെറുതെയല്ല.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഗർണർ എന്നിവർക്കുപോലും അറിവുള്ളതാണ് ഈ വസ്തുതകൾ.
സെക്രട്ടറിയേറ്റിൽ നിന്ന് 9 Km അകലെ,ചന്ദന മരങ്ങൾ നിറ ഞ്ഞതും നേവിയുടെയും പോലീസിൻ്റെയും പ്രധാന സംവിധാ നങ്ങൾ പ്രവർത്തിക്കുന്നതുമായ മലയിലാണ് കാൽ നൂറ്റാ ണ്ടായി നിയമ ലംഘനങ്ങൾ നടന്നത്.CPI m തിരുവനന്തപുരം ജില്ലാ കമ്മിറ്റി കഴിഞ്ഞ 8 വർഷമായി ക്രിമിനൽ പ്രവർത്ത ങ്ങൾക്ക് സംരക്ഷണം നൽകുമ്പോൾ,IPS ഉദ്യോഗസ്ഥരിൽ പലരും ബന്ധുക്കളുടെ ഖനനത്തിനായി സമരക്കാരായ പലരെയും ഭീഷണിപെടുത്തിയ സംഭവങ്ങൾ ഉണ്ട്.
പശ്ചിമഘട്ടം വൻ ഉരുൾപൊട്ടൽ ഭീഷണിയിലായിട്ടും ലോക ത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായിട്ടും പിണറായിസർക്കാർ പാറ പോലെ ഉറച്ച ചുവടുമായി ഖനന മാഫിയാകൾക്കായി, ചുവന്ന പരവതാനികൾ വിരിച്ച് വികസനപാത ഒരുക്കുന്നു,സ്വന്തം പ്രകടന പത്രികയിലെ 8 വർഷം പഴക്കമുള്ള വാഗ്ദാനങ്ങൾ കുഴിച്ചു മൂടാൻ ഒരു മടിയും കാട്ടുന്നില്ല ഇടതുപക്ഷ ജനാധി പത്യ സർക്കാർ !
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment