പ്രകൃതിയുടെ ഭരണഘടനയെ അതിജീവിക്കാതെ മാനവരാശിക്ക് നിലനിൽക്കാൻ കഴിയില്ല




കരുത്തറ്റത് നശിക്കും കരുത്തുള്ളത് ജയിക്കും എന്ന ദൈവത്തിൻ്റെ ഭരണഘടനയോടുള്ള സംഘർഷമല്ലാതെ മുനുഷ്യ ചരിത്രത്തിൽ മറ്റൊന്നും കാണില്ല.കോവിഡിൻ്റെ വ്യാപനവും അതിവേഗം ലക്ഷക്കണക്കിന് മനുഷ്യർ കൊല ചെയ്യപെടാൻ ഇടയായതും ഇതു തന്നെ.


കോവിഡി 19 എനമഹാമാരിയുടെ വ്യാപനം മാനവരാശിയെ മുൾമുനയിൽ നിറുത്തിയിരിക്കുന്നു. ശാസ്ത്രലോകത്തിൻ്റെ മുന്നറിയിപ്പുകളെ അണിച്ചു കൊണ്ട് ആർത്തിപൂണ്ട അധികാര വർഗ്ഗം പ്രകൃതിക്ക് നടത്തിയ കേന്ദ്രീകൃത ഇടപെടലുകളുടെ ദുരന്തമായി ഇതിനെ വിലയിരുത്തേണ്ടി വരുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്. 


അതുകൊണ്ട് തന്നെ മാനവരാശിയെ അപകടത്തിലാഴ്ത്തിയതിൻ്റെ അടിസ്ഥാന കാരണം പ്രകൃതിയെ ലാഭക്കാതിക്ക് വിട്ടുകൊടുത്തതിൻ്റെ ഭാഗമാണെന്ന് പറയാതെ കഴിയില്ല. പ്രകൃതിക്ക് മേൽ മുതലാളിത്വ വ്യവസ്ഥ നടത്തിയ കടന്നാക്രമണത്തെ ചോദ്യം ചെയ്തു കൊണ്ട് മാത്രമെ ഇത്തരം വൈറസ് വ്യാപനത്തിൽ നിന്നും ഇന്നത്തെ പ്രകൃതിദുരന്തങ്ങളിൽ നിന്നും മോചനമൊള്ളൂ. പരിസ്ഥിതി സൗഹൃദ രാഷ്ട്ര പുരോഗതിയിൽ ഊനിയ പ്രകൃതി നിയമമായ  (ദൈവത്തിൻ്റെ ഭരണഘടന) കരുത്തുള്ളവർ ജയിക്കുക കരുത്തറ്റവർ നശിക്കുക എന്ന പൊതു ധാരണയെ പൊളിച്ച് എഴുതി കരുത്തറ്റവരെ ശക്തിപ്പെടുത്തുന്ന ഒരു രാഷ്ട്രീയ ഇടപെടലാണ് ശാസ്ത്രലോകത്തിൻ്റെ പ്രഖ്യാപനങ്ങളെ എഴുതി തള്ളിയതിലൂടെ വർത്തമാന സാഹചര്യം പഠിപ്പിക്കുന്നത്.
കോവിഡ് 19 ഉയർത്തുന്ന ഭീതിയെയും അതിജീവിക്കാൻ പ്രകൃതിയെ എന്ന പോലെ മനുഷ്യ ശരീരത്തെയും കരുത്തുറ്റതാക്കുക എന്നത് തന്നെയാണ് അഭികാമ്യം അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദത്തിലൂനിയ ഒരു ഐക്യം ഈ സാഹചര്യം ആവശ്യപെടുന്നു.


ഈ സാഹചര്യം വ്യക്തമാക്കുന്നത് എത്രയോക്കെ പ്രഖ്യാപനവും നിയമത്തിൻ്റെ ചാട്ടവാറടിയുണ്ടായാലും ജീവിക്കാനുള്ള പൊടപാടിൽ രോഗ വ്യാപനം വർദ്ധിക്കുമെന്ന് തന്നെയാണ് അതിനു മാത്രമെ സർക്കാർ നിരവധി സാദ്യതകൾ ഉണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ സർക്കാർ കയ്യോഴിഞ്ഞു കൊണ്ടുള്ള സമീപനം വ്യക്തമാക്കുന്നത്. പുറത്തു വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകളുടെ കണക്കനുസരിച്ചും ഒപ്പം മറ്റു സംസ്ഥാനത്ത് നിന്ന് ഒഴികിയെത്തുന്നതു കുടിചോർത്ത് വായിച്ചാൽ ശക്തമയ പ്രതിരോധ നടപടി ആവശ്യമാണ്. ഇവിടെ ഫലപ്രദമായ പ്രതിരോധം നില്ക്കുന്നിടത്ത് നില്ക്കുക എന്നത് തന്നെയാണ്, രോഗ വ്യാപനം നടന്നാൽ സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്ത ചേരിയും കോളനിയുമാണ് എന്ന വസ്തുത മറക്കരുത്.ജീവിക്കാൻ നിക്കി യിരിപ്പില്ലാത്തവരാണ് മഹാ ഭൂരിപക്ഷം എന്ന കാര്യം ഓർമ്മ വേണം. 


കേരളത്തിലെ 40,000 കോളനിയിലാണ് ജനതയുടെ ഭൂരിപക്ഷം / 12 ലക്ഷം പേർ കുടുസ്സായ (തെരുവിലും ,വാടക റൂമുകളിലും ) ഇടക്കളിൽ കഴിയുന്നു.ഇതിനെയൊന്നും മനസ്സിലാക്കി വേണ്ട മാർഗ്ഗ നിർദ്ദേശവും സുരക്ഷാ ക്രമീകരണവും മുന്നോട്ട് വെക്കാതെ ലാഭക്കൊതിയൻമാരുടെ വിവരകേടുകൾക്ക് ചൂട്ടു പിടിക്കുക മാത്രമാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർചെയ്തു പോന്നിടുള്ളത് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ പോലും ശാസ്ത്രീയമായി നടപ്പിലാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല എന്നത് രോഗവ്യാപന തോത് വർദ്ധിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്-ഇത്തരക്കാരെ തുറങ്കിലടക്കുകയാണ് വേണ്ടത്. ഇന്ന് ഈ രോഗത്തെ നേരിടാൻ മരുന്നു പരീക്ഷണത്തിൻ്റെ സാദ്യത തേടി ലാഭകൊതിയൻമാർ നെട്ടോട്ടമോടുന്ന സാഹചര്യമാണ്. ഇന്നും നിരവധി പകർച്ചവ്യാധികളിൽ നിന്നും നാം മോചിതരല്ല. എന്തിന് ആരോഗ്യത്തോടെ ഒരു കുഞ്ഞിന് ജന്മം നൽകാൻ ത്രാണിയില്ല ഈ പൊങ്ങച്ചക്കാരുടെ ജല്പനം നടക്കുന്ന സന്ദർഭത്തിലും എന്ന് മറക്കരുത്. അതു കൊണ്ട് ഈ രോഗത്തെ പിടിച്ചു നിറുത്താൻ സഹജീവി സ്നേഹം കൊണ്ട് മാത്രം കഴിയില്ല. സാമൂഹ്യ മായ ഇടപെടൽ ആവശ്യമാണ്. അതാണ് എല്ലാ സർക്കാരുകളും പ്രതിപക്ഷവും കയ്യാഴിഞ്ഞിരിക്കുത്. 


അതു കൊണ്ട് മാനവരാശിക്ക് മുന്നിലെ ഈ വെല്ലുവിളി നേരിടാൻ ആറ് മാസത്തേക്ക് ശക്തമായ സാമൂഹ്യ സുരക്ഷാ പക്കേജും ജനതയെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നയസമീപനവുമാണ് ആവശ്യം എന്നു പറഞ്ഞാൽ രോഗികളെയും രോഗവ്യാപനത്തിന് ഇടയാക്കുന്ന ( പുറമേ നിന്ന് വരുന്നവരെ സർക്കാർ സുരക്ഷയിൽ സംരക്ഷിയ്ക) എല്ലാ സാദ്യതകളെയും ശാസ്ത്രീയമായി നേരിടുക. രാജ്യത്തും സംസ്ഥാനങ്ങളിലും പ്രദേശികമായും എല്ലാ വിഭാഗ നേതൃത്വത്തെയും മനുഷ്യനേഹികളെയും ഉൾപ്പെടുത്തി ദേശിയഫലപ്രദമായ ഇടപെടൽ നടത്തുക. ഇതാണ് ഈ രോഗത്തിൽ നിന്ന് ഇന്ന് കാണിക്കുന്ന കൊല്ലാകൊലയിൽ നിന്ന് പുറത്ത് കടക്കാനുള്ള മാർഗ്ഗം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment