പാറ മുതലാളിമാരെ രക്ഷിക്കാനായി സർക്കാർ മുന്നോട്ട്
First Published : 2026-11-11, 03:45:02pm -
1 മിനിറ്റ് വായന

സംസ്ഥാനത്തെ അനിയന്ത്രിതമായ ക്വാറി-ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം മൂലം വൈവിദ്ധ്യമാർന്നതും സങ്കീർണ്ണമായതുമായ നിരവധി പ്രശ്നങ്ങൾ ശക്തമാണ്.അനിയന്ത്രിതമായ പ്രകൃതി ചൂഷണം നിയന്ത്രിക്കുവാൻ ആത്മാർത്ഥമായ ഒരു പരിശ്രമവും ഉണ്ടായിട്ടില്ല (കേരള നിയമസഭ പരിസ്ഥിതി പഠന റിപ്പോർട്ട്, 2014, ഭാഗം 2 )
നിലവിലുള്ള അനിയന്ത്രിത ഖനനം തുടർന്നാൽ പശ്ചിമഘട്ടം ഉണ്ടാവുകയില്ല
(അതെ റിപ്പോർട്ട് , ഭാഗം 6 ) .
"ആക്രമണ ഭീഷണിയും മറ്റ് ക്രിമിനൽ മാഫിയ പ്രവർത്തനവും (ക്വാറികളുമായി ബന്ധപ്പെട്ട്)ഇന്ന് സംസ്ഥാനം നേരിടുന്ന ഏറ്റവും ഗൗരവമേറിയ ക്രമസമാധാന പ്രശ്നങ്ങ ളായി മാറിക്കഴിഞ്ഞു" തുടങ്ങിയ ഒരു ഡസൻ അപകടകരമായ സാമൂഹിക പ്രശ്നങ്ങൾ ചൂണ്ടികാട്ടുന്ന പാറ ഖനനവുമായി ബന്ധപ്പെട്ട നിയമസഭയുടെ റിപ്പോർട്ട് അവതരിപ്പിച്ചത് 2014 ജൂൺ18 ന്.ശ്രീ.CP മുഹമ്മദ് ചെയർമാനായ സമിതിയാണ്.അതിൽ 9 MLA മാർ അംഗങ്ങൾ. അംഗങ്ങളായിരുന്നവരിൽ 2 പേർ നിലവിലെ ക്യാബിനറ്റിൽ ഉണ്ട്.മൂന്നു പേർ മുമ്പ് മന്ത്രിമാരായിരുന്നു.
2021ൽ ശ്രീ.മുല്ലക്കര രത്നാകരൻ,ചെയർമാനായി ക്വാറികളുമായി ബന്ധപ്പെട്ട് മറ്റൊരു നിയമസഭ പഠന ഗ്രൂപ്പ് റിപ്പോർട്ട് ഉണ്ടായി.ഇത്തരം റിപ്പോർട്ടുകൾ ഖനന രംഗത്തെ ക്രിമിനലിസങ്ങളെ പറ്റി ആധികാരി കമായി സംസാരിച്ചിരുന്നു.13 വർഷങ്ങൾക്കിപ്പുറം പ്രകൃതി ദുരന്തങ്ങൾ രൂക്ഷമായി,ഖനന രംഗത്തെ നിയമ ലംഘനങ്ങൾ കൂടുതൽ സംഘടിതമായി മാറി.എന്നാൽ VD സതീശൻ സർക്കാർ കൂടുതൽ അപകടകരമായ രണ്ട് തീരുമാനങ്ങൾ ഖനനമായി ബന്ധപ്പെട്ട് എടുത്തത്, പൊതു ചർച്ചയാക്കുവാൻ പ്രതിപക്ഷ മൊ മാധ്യമങ്ങളൊ തയ്യാറാകാത്തത് വെറുതെയല്ല !
അതിൽ : ഒന്ന് , 2013 മുതൽ ഖനനം നടത്തുന്നവർ സർക്കാരിന് നൽകാനുള്ള റോയൽറ്റിയിൽ ഇളവ് അനുവദിച്ചത്.
രണ്ടാമത് റോഡ് സൗകര്യങ്ങൾ ഉള്ള എവിടെയും ഖനനം സാധ്യമാക്കാനുള്ള നിർദ്ദേശം.
ഇരു തീരുമാനങ്ങളും ഖനന രംഗത്തെ അനീതിയും അക്രമണവും പൊതു മുതൽ കൊള്ളയും കൂടുതൽ രൂക്ഷമാക്കും എന്ന് വ്യക്തമായി അറിയാവുന്ന ജനനേതാവാണ് ഹരിത MLA എന്ന പേർ നേടി എടുത്തിട്ടുള്ള നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിലവിൽ 707 ക്വാറികൾ , 715 ക്രഷർ യൂണിറ്റുകൾ, ഡിപ്പോകൾ 1564 , അനുവാദം എടുത്തിട്ടുളള ട്രക്കുകൾ 82125 എന്ന് KOMPAS(Kerala online Mineral Permit Award Service ) എന്ന മൈനിംഗ്- ജിയോളജി വകുപ്പിൻ്റെ സൈറ്റ് പറയുന്നു .
ഈ സർക്കാർ കണക്കുകളിൽ നിന്ന് തന്നെ ഖനന രംഗത്തെ തട്ടിപ്പുകൾ വ്യക്തമാണ്.
പ്ലാനിംഗ് ബോർഡിൻ്റെ സാമ്പത്തിക അവലോകനത്തിൽ(2024-25) വ്യക്തമാക്കിയത് 363.6 ലക്ഷം ടൺ പാറ ഉൽപ്പന്നങ്ങൾ കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഖനനം നടത്തി വിറ്റുപോയി എന്നാണ്.അതിൽ നിന്നും സർക്കാരിന് 540.70 കോടി വരുമാനം ഉണ്ടായി(Manufactering Sector Page No 187).363.30 ലക്ഷം ടൺ 365 ദിവസം കൊണ്ട് പൊട്ടിച്ച് എടുത്തു എന്ന് പ്ലാനിംഗ് ബോർഡ് വ്യക്തമാക്കുമ്പോൾ,ദിനം പ്രതി 1 ലക്ഷം ടൺ പാറ പൊട്ടിക്കുന്നു എന്നർത്ഥം.82125 ട്രക്കുകൾ അതിനായി ഉണ്ട് എന്ന് KOMPAS .
അങ്ങനെ എങ്കിൽ ഒരു ലോറിയിൽ പ്രതിദിനം 12 ടൺ പോലും കടത്താൻ വിഭവങ്ങൾ പൊട്ടിക്കുന്നില്ല.എന്നാൽ വസ്തുത എന്താണ് എന്ന് നാട്ടുകാർക്കും പഞ്ചായത്ത് മുതൽ ക്യാബിനറ്റിൽ വരെ അംഗങ്ങളായ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വ്യക്തമാണ്.
സംസ്ഥാനത്ത് 707 അല്ല 7070 ലും അധികം ക്വാറികൾ ഉണ്ട് എന്ന് എറണാകുളം,മലപ്പുറം,പത്തനംതിട്ട തുടങ്ങിയ ജില്ലകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാണ്.അതിൽ പോബ്സൺ തുടങ്ങി 500 ൽ താഴെ എണ്ണം വരുന്ന ഖനന കരാറുകാർ നടത്തുന്ന (രാഷ്ട്രീയ-മത നേതാക്കളുടെ ബന്ധുക്കളും സുഹൃത്തുക്കളും,ചില ക്രിസ്ത്യൻ സഭാ പാതിരിമാർ പോലും ഖനന മുതലാളിമാരാണ് )കൊളള അതി ഭീകരമാണ്.
82125 ട്രക്കുകളിൽ 75% എങ്കിലും മാസത്തിൽ 25 ദിവസം ക്വാറിക ളിൽ നിന്ന് പ്രതിദിനം 2 മുതൽ 4 ലോഡുവരെ എങ്കിലും പാറകൾ കടത്തുന്നു.ഒരു ലോറിയിൽ ശരാശരി 50 -60 ടൺ എങ്കിലും വെച്ച് ഒരു ദിവസം ചലിക്കും.അങ്ങനെ കണക്കു കൂട്ടിയാൽ,സർക്കാരി ൻ്റെ പ്രതിദിന പാറ കടത്ത് 1 ലക്ഷം ടൺ അല്ല 30 - 50 ലക്ഷം ടൺ വരും. പ്രതിവർഷം , 300 ദിവസ ഖനനം എന്ന് പരിഗണിച്ചാൽ,ഒരു വർഷം മാർക്കറ്റിൽ 90 കോടി മുതൽ 150 കോടി ടൺ പാറ വിൽക്കുന്നു മുതലാളിമാർ.സർക്കാർ കണക്കിൽ 3.63 കോടി ടൺ മാത്രവും. (യഥാർത്ഥത്തിൽ സംഭവിക്കുന്നത് 2400 % മുതൽ 4200% അധികമായി)
ഒരു ടൺ പാറയുടെ പുതിയ വില കുറഞ്ഞത് 7000 രൂപ വരും.ഒരു വർഷം 500 ൽ താഴെ വരുന്ന വ്യക്തികൾ നടത്തുന്ന ക്വാറി കച്ചവടം, സർക്കാർ പറയുന്ന 3.64 കോടി ടണ്ണിന് പകരം , 24 മുതൽ 42 മടങ്ങ് എന്ന് KOMPAS പരിശോധിച്ചാൽ വ്യക്തം.എന്നു പറഞ്ഞാൽ കടക്കാരനായ കേരള സർക്കാർ വരുമാനത്തിൻ്റെ അവസ്ഥ എത്ര ദയനീയമാണ് ?
ഒരു ടൺ പാറയുടെ റോയൽറ്റി തുക ഓരോ മൂന്നു വർഷവും വർധിപ്പിക്കാൻ സർക്കാരിന് കഴിയും.കഴിഞ്ഞ സർക്കാർ 12 വർഷ ത്തിനു ശേഷം 2023 ലാണ് ടണ്ണിൻ്റെ റോയൽറ്റി 24 രൂപയാക്കി വർധിപ്പിച്ചത്.മാർക്കറ്റിൽ 700 രൂപ എങ്കിലും വിലയുളള പാറക്ക് സർക്കാരിന് 24 രൂപയും പഞ്ചായത്തിന് മറ്റൊരു നിസ്സാര തുകയും(4 രൂപ)അടച്ച് വേണം ഖനന ലൈസൻസ് നിലനിർത്താൻ .അങ്ങനെ കൊള്ള നടത്തുന്ന 500ൽ താഴെ വരുന്ന ഖനന കരാറുകാരെ(എന്നല്ല മാഫിയകൾ എന്ന് 2014 ലെ നിയമസഭാ സമിതിയുടെ അഭിപ്രായം) സഹായിക്കാനാണ് 16/09/ 2026 ൽ സതീശൻ സർക്കാർ തീരുമാനിച്ചത്.
പാപ്പരായി മാറിയ കേരള സർക്കാരിന്,ഖനന മുതലാളിമാർ 1 മുതൽ 5 ലക്ഷം രൂപയാണ് കുടിശ്ശിക വരുത്തിയത് എങ്കിൽ 25000 രൂപ അടയ്ക്കാം.50 ലക്ഷമൊ അതിലും മുകളിലെക്ക് എത്രയാണെങ്കിലും 5 ലക്ഷം മുതലാളിമാർ കൊടുത്താൽ മതി എന്ന്,നമ്മുടെ മുൻ ഹരിത MLA മുഖ്യമന്ത്രിയായിഎത്തിയ ,ആദ്യത്തെ ആറു മാസത്തിനിടയിൽ തീരുമാനിച്ചിരിക്കുന്നു.
ഈ വിഷയത്തിൽ ഒരു എതിർപ്പുകളും രേഖപ്പെടുത്താത്ത ഇടതു മുന്നണിയും 3 MLA മാരുളള NDA യും ഒരേ ശബ്ദത്തിലാണ് ഖനന മാഫിയകളെ സഹായിക്കാൻ നിശബ്ദ വിപ്ലവം നയിച്ചു കൊണ്ടിരിക്കുന്നത്.
ചരിത്രത്തിൽ നിന്ന് ഒരു ഓർമ്മ കൂടി :
2016 ലെ ഇടതു പക്ഷ പ്രകടന പത്രികയിൽ ഖനിജങ്ങൾ(പാറ,മണ്ണ് തുടങ്ങിയവ)എല്ലാം,6 മാസത്തിനകം,സർക്കാരിൻ്റെ ഉടമസ്ഥതയിൽ എത്തിക്കും എന്ന ഉറപ്പ് നൽകി.
2021 ലെ പ്രകടന പത്രികയിലും സമാനമായ ഉറപ്പ് നാട്ടുകാർക്ക് കിട്ടി.
(രണ്ട് പ്രാവശ്യം ഒരാൾ ജനിക്കും പോലെയായിരുന്നു ആ ഉറപ്പുകൾ).
ഖനി മുതലാളിമാരോട് കൂറുപുലർത്തിയവരെ ആണ് 2026ൽ നാട്ടുകാർ ശിക്ഷിച്ചത് ?
അതുവഴി രക്ഷ കിട്ടിയ ഐക്യമുന്നണിയും , അതെ സ്വരത്തിൽ, സമാന്തര സാമ്പത്തിക സംഘമായി പ്രവർത്തിക്കുന്ന ഖനന മാഫിയയ്ക്ക് , വീണ മീട്ടിയതാണ് സർക്കാർ നിർദ്ദേശമായി ഒക്ടോബർ 16 ന് പുറത്തു വന്നത്.
സാമ്പത്തികമായി ആടി ഉലയുന്ന സർക്കാരിന് ,അതിൻ്റെ പാർട്ടികൾക്കും ഉദ്യോഗസ്ഥർ ക്കും പാറ കണ്രാക്കന്മാരോടുള്ള കൂറും ആത്മാർത്ഥതയും നാട്ടുകാരോടുള്ളതിലും എത്രയൊ ആഴത്തിലാണ് എന്ന് വീണ്ടും സർക്കാർ( കേരളം ) തെളിയിച്ചു !
(എവിടെ നിന്നും പാറ പൊട്ടിച്ച് കേരളത്തിന് രക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ പറ്റി പിന്നീട് പറയാൻ ശ്രമിക്കാം)
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment