ഭാരതപ്പുഴയെ സംരക്ഷിക്കാൻ
First Published : 2026-03-10, 02:57:34pm -
1 മിനിറ്റ് വായന
3.jpg)
ഭാരതപ്പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഭാരതപ്പുഴയ ഒഴുകാൻ അനുവദിക്കുക, നദീസംരക്ഷണയമങ്ങൾ നടപ്പിലാക്കുക,
പുഴയിൽ ആധുനിക യന്ത്ര സാങ്കതങ്ങൾ ഉപയോഗിച്ചുo ജെ.സി.ബി, ടോറസ് വാഹനങ്ങൾ തുടങ്ങിയവ ഇറക്കിയും നടക്കുന്ന മണൽ ഖനനം ഉപേക്ഷിക്കുക,
പുഴയും പുഴ പുറമ്പോക്കും പുഴയുടേത്, പുഴയിലേയും പുറമ്പോക്കിലേയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക പുഴ തീരത്ത് കരിങ്കല്ല് ഭിത്തികെട്ടി ഉറവുകൾ തടയരുത്,
റോഡു നിർമ്മാണം പുഴ നികത്തിയാവരുത്,
കുടിവെള്ളം മലിനപ്പെടുത്തരുത്,
പുഴയുടെ അടിത്തട്ട് താഴ്ത്തുന്നത് ആത്മഹത്യാപരം,
മണൽതിട്ടക ജലസംഭരണികളാണ്, മണൽതിട്ട നഷ്ടപ്പെട്ടാൽ ഭൂഗർഭജലവിതാനം ക്രമാധീതമായി താഴും,
പുഴയുടെ പുന:രുജ്ജീവനം പുഴയുടെ വീതി കുറച്ചല്ല വേണ്ടത്.
ടൂറിസം പദ്ധതികൾ പുഴയിലും പുഴപുറമ്പോക്കിലും വേണ്ട,
പുറമ്പോക്കുകളിൽ ജലജന്യ സസ്യങ്ങൾ നട്ടുപിടിപ്പിക്കുക,
ലിത്തോ മേപ്പ് അടിസ്ഥാനമാക്കി പുഴയുടേയും പുഴ പുറമ്പോക്കിന്റേയും കൃത്യമായ അളവ് കണ്ടെത്തുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രീൻ മൂവ്മെന്റ്
ഷൊർണൂരിലെ ശാന്തിതീരം ശ്മശാനത്തിന് സമീപത്തുനിന്നും അസി.എക്സി.എഞ്ചിനീയർ(ചെറുകിട ജലസേചന വകുപ്പ് )ആപ്പീസിലേക്ക്.
പ്രതിഷേധ മാർച്ച് നടത്തി.
ഭാരതപ്പുഴയുടെ പുനരുജ്ജീവിപ്പിക്കാൻ വനത്തിനും സൗന്ദര്യവൽകരണത്തിന്നുമായി കേന്ദ്ര ഭവന-നഗര മന്ത്രാലയം 5 കോടി രൂപ അനുവദിക്കുകയുണ്ടായത് തത്വദീക്ഷയില്ലാതെയാണ് ഉപയോഗിക്കുന്നതെന്നും കരിങ്കല്ല് ഉപയോഗിച്ചാണ് ഭാരതപ്പുഴയുടെ പാർശ്വഭിത്തി നിർമ്മാണമെന്നും ഇത് പുഴയിലേയ്ക്കുള്ള നീരുറവുകൾ തടയുമെന്നും,പുഴയുടെ സ്വാഭാവികവീതി കുറച്ചു, പുഴയിലേക്ക് ഇറക്കിയാണ് പാർശ്വഭിത്തി നിർമ്മിച്ചു വരുന്നതെന്നും, ഇതുവഴി പുഴയുടെ സ്വാഭാവിക ഒഴുക്കും പുഴയുടെ പ്രളയ /അധിക ജലശേഖരണ ശേഷിയും നശിപ്പിക്കുമെന്നും പുഴ നികത്തി റോഡും, പുഴയിൽ തന്നെ പാർക്കും മറ്റും നിർമ്മിച്ചു വരുന്നത് ഉപേക്ഷിക്കണമെന്നും ഗ്രീൻ മുവ്മെന്റ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിനെ അഭിമുഖത്തിൽ ആധുനിക യന്ത്ര സങ്കേതങ്ങളുംജെ.സി.ബി; ടോറസ് വാഹനങ്ങൾ തുടങ്ങയവ പുഴയിലേക്ക് ഇറക്കിയാണ് മണൽ ഖനനം നടക്കുന്നത്.
1.05 ക്യൂബിക്ക് മീറ്റർ മണലൂറ്റുവാനാണ് പദ്ധതിയെങ്കിലും മണൽ കടത്തുന്നത് ചെളിയെന്ന് ഓമന പേരിട്ടാണ്.കൊച്ചി പാലത്തിനും ഷൊർണൂർ തടയണയ്ക്കും മദ്ധ്യേയുള്ള 750 മീറ്റർ ഭാഗത്തു നിന്നും മണൽ നീക്കം ചെയ്യുന്നതിന്നാണ് പദ്ധതി. കഴിഞ്ഞ മൂന്ന് മാസക്കാലം ഇടതടവില്ലാതെ ഖനനം നടന്നു കഴിഞ്ഞു.എത്ര മണൽ കടത്തിയെന്നതിന് വ്യക്തമായ ഉത്തരം അധികൃതർക്ക് പറയാനാവുന്നില്ല.
2001 ലെ കേരള നദീ തീരസംരക്ഷണവും മണൽ വാരൽ നിയന്ത്രണ നിയമവും,2003 ലെ കേരള ജലസേചന - ജല സംരക്ഷണ നിയമം എന്നിവയും ബഹു.കേരള ഹൈക്കോടതിയുടെ ഉത്തരവുകളുംമറ്റും അനുസരിച്ച് പുഴയുടെ സമീപത്തു പോലും പെട്രോൾ /ഡീസൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിയമ വിരുദ്ധമാണ്. പുഴയുടെ നൂറ് മീറ്റർ അകലം വരെ മാത്രമേ ഇത്തരം വാഹനങ്ങൾ പ്രവേശനം പാടുള്ളൂ. പുഴയിലെ ജലത്തിൽ പെട്രാൾ / ഓയൽ / ലൂബ്രിക്കന്റുകൾ കലരുന്നത് തടയുന്നതിനാണ് ഇങ്ങിനെ നിയമം അനുശാസിക്കുന്നത് പാലങ്ങളുടേയും കുടിവെള്ള പദ്ധതികളുടേയും ചാരത്തു നിന്നും 500 മീറ്റർ മാറി മാത്രമേ മണൽ ഖനനം പാടുള്ളൂ വെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരം അനുശാസനങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഇവിടെ മണൽ ഖനനം നടക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലെന്ന പോലെ
പഞ്ചായത്ത് രാജ് നിയമത്തിലും പുഴ സംരക്ഷണവും പ്രകൃതി സംരക്ഷണവും പൗരന്റെ/ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി പറയുന്നുണ്ട്.സംസ്ഥാന സർക്കാറും
ജില്ലാ ഭരണകൂടവും, ജലസേചന വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭാരതപ്പുഴ സംരക്ഷണ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയേണ്ടത് ആവശ്യം ആവശ്യമാണെന്ന് ഗ്രീൻ മൂവ്മെ മൂവ്മെന്റ് അഭിപ്രായപ്പെട്ടു.മൗനം വെടിഞ്ഞ് അധികൃതർ ഭാരതപ്പുഴ സംരക്ഷണ കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗ്രീൻ മൂവ്മെന്റ് ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമത്തിൽ ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷതവഹിച്ചു.
പ്രസിഡണ്ട് അഡ്വ പി.എ. പൗരൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വൃക്ഷവൈദ്യൻ കെ.ബിനു,ഡോ.കെ..എസ് പ്രകാശ്, മുസ്തഫ മലപ്പുറം,കെ.കെ. ദേവദാസ്, കെ.എൻ. രാമചന്ദ്രൻ, തിലകൻ, പി.ദിനേശ് ബാബു, തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ആശ പ്രഭാകരൻ, ബാബുരാജ്, ആഗ, ബിജു ആൻഡ്രൂസ് തുടങ്ങിയവർ നേതൃത്വം നൽകി.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment