സിൽവർ ലൈൻ അവസാനിപ്പക്കുമ്പോൾ!


First Published : 2026-05-28, 11:00:36am - 1 മിനിറ്റ് വായന


സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടതാണ് എന്ന സമരക്കാരുടെ ആവശ്യം പുതിയ സർക്കാർ പൂർണ്ണമായി അംഗീകരിച്ചു എന്ന വാർത്ത സന്തോഷകരമാണ്.രാജ്യത്തെ ഏറ്റവും വലിയ വാഹന പെരുപ്പം അനുഭവിക്കുന്ന കേരളത്തിൽ റെയിൽ യാത്രകൾ വർധിക്കണം, അതിൻ്റെ വേഗതയും കൂടണം.റോഡു ഗതാഗതവും മെച്ചപ്പെടണം. അത്തരം ശ്രമങ്ങൾ ഭൂരിപക്ഷം യാത്രികർക്കും ഗുണം ഉണ്ടാകും വിധമാകണം. ചെലവ് കുറഞ്ഞതും സുരക്ഷിതവും വേഗത്തിലും ഭൂമിയുടെ ഘടനയെ അട്ടിമറിക്കാതെയും ആകണം പദ്ധതികൾ. 
യാത്ര ചെയ്യാനുള്ള മലയാളികളുടെ അവകാശങ്ങൾ സംരക്ഷിക്കു വാൻ ഉതകുന്ന തരത്തിലായിരുന്നില്ല സിൽവർ ലൈൻ പദ്ധതി. അതുകൊണ്ടു തന്നെ പുതിയ അന്വേഷണങ്ങൾ കൂടുതൽ സജ്ജീവ മാകേണ്ടതുണ്ട്.


കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ യാത്രാരംഗത്ത് നിരവധി ഗുണപര മായ മാറ്റങ്ങളുണ്ടായി.വാഹനങ്ങളുടെ സുരക്ഷിതത്വം വർധിച്ചു. സിഗ്നലുകൾ മെച്ചപ്പെട്ടു.റോഡുകൾ താരതമ്യേന വൃത്തിയായി. എന്നാൽ വാഹനങ്ങളുടെ വൻ വർധന,ഗുണപരമാകേണ്ട അവസര ങ്ങളെ നിഷ്പ്രഭമാക്കി,അതിനാൽ ആനുപാതികമായി കൂടേണ്ട വേഗത വർധിച്ചില്ല.താലൂക്കു റോഡുകളിലൂടെയുള്ള ശരാശരി വേഗത ഇന്നും 30 Km/hr . സംസ്ഥാന ഹൈവേയിൽ 40/45 km.ദേശീയ ഹൈവേ യിൽ 45/55 Km മാത്രമാണ്.


റെയിൽ രംഗത്തെ മാറ്റങ്ങൾ നിരാശാജനകമാണ്.ഒന്നര കോടിയാത്രി കർ പ്രതിദിനമുള്ള കേരളത്തിൽ KSRTC 20 ലക്ഷത്തിൽ പരം യാത്രക്കാരെ വഹിക്കുമ്പോൾ റെയിൽ യാത്രികർ 6 ലക്ഷം മാത്രമാണ്.വേഗത കൂടിയ തീവണ്ടി പോലും മണിക്കൂറിൽ 60 Km എത്താറില്ല.വന്ദേഭാരതിൻ്റെ വേഗതയും 75 Km കടക്കുന്നില്ല.ഷട്ടിൽ ട്രെയിൻ വേഗത 25 /30 Km/hr മാത്രവും .


യാത്രാ വേഗം വർധിക്കണം.ചെലവ്  കുറഞ്ഞിരിക്കണം.പ്രകൃതി ആഘാതം പരമാവധി കുറവായിരിക്കണം.സാമ്പത്തിക ബാധ്യത യുണ്ടാകരുത്.പ്രാദേശിക സാങ്കേതിക വിദ്യക്കും പ്രാദേശിക സാമ്പത്തിക സഹായത്തിനും മുൻഗണന ഇവയൊക്കെയാണ് സുസ്ഥിര യാത്രാപദ്ധതികളിൽ ഉണ്ടാകേണ്ടത്.


സംസ്ഥാനത്തിന്റെ വടക്കു -തെക്കു യാത്രാ പ്രശ്നങ്ങൾക്ക് പോലും പരിഹാരമാകുമായിരുന്നില്ല സിൽവർ ലൈൻ എന്തുകൊണ്ട് ?


1.കാസർഗോഡ്-തിരുവനന്തപുരം വാണിജ്യ /വ്യവസായ പാതയല്ലാത്ത 525 Km ലെ യാത്രകർ സാധാരണക്കാരായതിനാൽ പരമാവധി ചെലവു കുറഞ്ഞതാകണം.സിൽവർലൈൻ യാത്ര ചെലവ് കി.മീറ്ററി ന് കുറഞ്ഞത് 3 Rs മുതൽ 6 രൂപ വരെയാകും.നിലവിലെ ബസ്സ് /തീവണ്ടി നിരക്കുകൾ 50 പൈസ മുതൽ മാത്രം.


2. റെയിൽ വേഗത രണ്ടര ഇരട്ടിവരെയാക്കുവാൻ കുറഞ്ഞ ചെലവിൽ ബദൽ മാർഗ്ഗങ്ങൾ രാജ്യത്തുണ്ട്.യാത്രാ സമയം പകുതി യായി കുറയുന്നതനുസരിച്ച് യാത്രികരുടെ ചെലവിൽ വൻവർധന ഉണ്ടാക്കാതെ അതു സാധ്യമാണ്.


3.വിവിധതരം യാത്രാമാർഗ്ഗങ്ങൾ ഒരുക്കുന്നതിൽ ദേശീയ സർക്കാരി ന്റെ ഉത്തരവാദിത്തം ശക്തമായി ബോധ്യപ്പെടുത്തി റോഡു,റെയിൽ, ജല,വ്യോമമാർഗ്ഗങ്ങളെ സമയബന്ധിതമായി മെച്ചപ്പെടുത്തുവാൻ പരിപാടികൾ ഉണ്ടാകണം.


4.കേരളത്തിന്റെ തകർന്ന ഭൂപ്രകൃതിയെ കൂടുതൽ അസ്വസ്ഥതമാ ക്കുന്ന വൻകിട നിർമ്മാ ണങ്ങൾ തീരങ്ങളിൽ എന്നപോലെ കരയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.


5.സംസ്ഥാനത്തെ പ്രതിവർഷ മൂലധന ചെലവിന്റെ 8 മുതൽ15 ഇരട്ടി വരെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വാർഷിക സാമ്പത്തിക ബാധ്യത ത്രിതല പഞ്ചായത്തുകൾക്കായി മാറ്റിവെക്കുന്ന തുകയ്ക്കു തുല്യമാണ്.പദ്ധതിയുടെ ഉപഭോക്താക്കളായി മൊത്തം യാത്രികരിൽ 0.5 മുതൽ1%വരെ ആളുകളെ മാത്രം പ്രീതീക്ഷിക്കുമ്പോൾ,സാമൂഹിക യാഥാർത്ഥ്യവുമായി സിൽവർലൈൻ പൊരുത്തപ്പെട്ടിരുന്നില്ല എന്ന് വ്യക്തമായിരുന്നു.അവിടെയാണ് പദ്ധതിയെ റിയൽ എസ്റ്റേറ്റ് രൂപമാക്കാൻ(വിഴിഞ്ഞം-ഡൽഹി മെട്രോ മാതൃകയിൽ) സർക്കാർ ശ്രമിച്ചത്.


വാഹനങ്ങളുടെ ബാഹുല്യമാണ് മുഖ്യപ്രശ്നം.താലൂക്ക് ആസ്ഥാനം മുതലുള്ള വാഹന ഞെരുക്കം അനിയന്ത്രിതമായി വർധിപ്പിക്കുന്ന തിൽ സ്വകാര്യ വാഹനങ്ങൾക്ക് മുഖ്യ പങ്കുണ്ട്. കേരളത്തിൻ്റെ യാത്ര പ്രശ്നങ്ങളെ ( തെക്ക് -വടക്ക്, കിഴക്ക് -പടിഞ്ഞാറ്) സമഗ്രമായി കണ്ടുകൊണ്ട് വേണം അതിവേഗ പാതകൾ മുതൽ ജല ഗതാഗത സൗകര്യങ്ങൾ വരെ മെച്ചപ്പെടുത്തുവാൻ .....

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment