വെളളയാണി കായലിനെ രക്ഷിക്കാൻ !
First Published : 2026-05-29, 11:23:13am -
1 മിനിറ്റ് വായന

വെള്ളയാണി കായൽ(തടാകം)ഏറ്റവും വലിയ നാശത്തെ അഭിമുഖീ കരിക്കുകയാണ്.തലസ്ഥാന ജില്ലയിലെ ഏക ശുദ്ധജല തടാകമാണ് തിരിച്ചടി നേരിടുന്നത്.
ബക്രീത് അവധി ദിവസം പരിസ്ഥിതി,പക്ഷി നിരീക്ഷകർ തുടങ്ങിയവ രുടെ സംഘം രാവിലെ 6.30 മുതൽ വവ്വാമൂല ബണ്ട് മുതൽ കുമിളി പ്രദേശത്തുകൂടി നടത്തിയ പഠന യാത്ര നിരവധി നിയമലംഘനങ്ങളും പ്രദേശവാസികളിൽ ചിലരുടെ അനാരോഗ്യകരമായ ഇടപെടലുകളും തിരിച്ചറിയാൻ സഹായിച്ചു.
കോവളത്തു നിന്നും 7 km അകലെ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകത്തിന്റെ വിസ്തീർണ്ണം,സർവ്വേ ഒഫ് ഇന്ത്യയുടെ കണക്കു പ്രകാരം 750 ഹെക്റ്റർ ആണ്.എന്നാൽ കൈയേറ്റങ്ങളെത്തുടർന്ന് കായൽ വിസ്തൃതി 450 ഏക്കറായി ചുരുങ്ങിയിരിക്കുകയാണ്. കായലിലെ പകലൂർ കുടിവെള്ളപദ്ധതിയാണ് കല്ലിയൂർ,വെങ്ങാനൂർ, തിരുവല്ലം ഭാഗങ്ങളിൽ ശുദ്ധജലം പ്രദാനം ചെയ്യുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ 2-മത്തെ ശുദ്ധജലതടാകമാണിത്.
കടുത്ത വേനലിൽ കായൽ വറ്റി വരണ്ടതിനൊപ്പം,നിയമവിരുദ്ധമായ ഭൂമി പരിവർത്തനവും കൈയ്യേറ്റവും തടാകത്തിന്റെ നിലനിൽപ്പിനെ ബാധിച്ചിരിക്കുകയാണ്. ഈ വസ്തുത നാട്ടുകാരുടെ ശ്രദ്ധയിൽ എത്തിക്കുവാനും സർക്കാരിൻ്റെ തെറ്റായ കീഴ് വഴക്കങ്ങളെ തിരുത്തി ക്കുവാനും ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി സംഘടനകളും പക്ഷി നിരീക്ഷകരും ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നുളള പഠനങ്ങളും സ്ഥല സന്ദർശനങ്ങളും തുടർന്നു വരുന്നു എന്നത് ഫലപ്രദമായ മാറ്റങ്ങൾക്ക് കാരണമാകും എന്ന് പ്രതീക്ഷിക്കാം.
വെള്ളയാണി കായലിൻ്റെ നീരുറവകളിൽ മിക്കവയും ഇല്ലാതായിക്ക ഴിഞ്ഞ അവസ്ഥയിലാണ്.അതിൽ പ്രധാനമായ കുമിളി തോട്. അതിൻ്റെ ഉറവകൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തോട് ഇല്ലാതായ അവസ്ഥയിലാണ്.നെയ്യാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുകി എത്തിയിരുന്നതിനാൽ കായൽ ഒരു പരിധി വരെ നിലനിന്നു വന്നു.ഡാമിൽ നിന്നുള്ള ഒഴുക്കിനും കറവുണ്ടായി.കുമിളി തോട് ഒഴുകി വരുന്ന പ്രദേശത്തെ മാലിന്യങ്ങൾ തോട്ടിൽ ഒഴുകി എത്തുന്നതും ചാലുകളിൽ ഖര മാലിന്യങ്ങൾ എത്തുന്നതും സ്ഥിതി രൂക്ഷമാക്കിയി ട്ടുണ്ട്.കുമിളി തോടിൻ്റെ ഓരത്തുള്ള വവ്വാമൂല കുളവും ചെളി നിറഞ്ഞ അവസ്ഥയിലാണ്.
വെണ്ണിയൂർ പ്രദേശത്തെ മറ്റൊരു തോടും നിസ്സഹായമായ അവസ്ഥയി ലായിട്ടുണ്ട്. ഈ തോടുകൾ വീതി കുറഞ്ഞ് വെള്ളത്തിന് ഒഴുകാൻ കഴിയാത്ത സാഹചര്യത്തിലാണ്.പഞ്ചായത്ത് സ്ഥാപിച്ച വെയ്സ്റ്റ് ബിന്നുകൾ ഉപയോഗശൂന്യമായി കിടക്കുന്നു.ഡയപ്പർ ഉൾപ്പെടുന്ന മാലിന്യങ്ങൾ കായലിൽ അടിഞ്ഞിട്ടുണ്ട്.
കായലിലെ കുളവാഴ തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ അധികമായ സാനിധ്യം മത്സ്യങ്ങൾക്കും മറ്റും ഭീഷണിയാണ്. കായലിൻ്റെ വിസ്തൃതിയിൽ ഉണ്ടായ മാറ്റവും ഇപ്പോഴും തുടരുന്ന കൈയ്യേറ്റവും വലിയ തിരിച്ചടിയിലെക്ക് കാര്യങ്ങളെ എത്തിക്കുന്നു.
കായലിൻ്റെ തീരങ്ങളിൽ തീർക്കുന്ന കരിങ്കൽ ബണ്ടുകൾക്ക് പകരം കൈത തുടങ്ങിയ സസ്യങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രദേശവാസികളുടെ സഹകരണത്തോടെ ഉണ്ടാകണം.അതുവഴി Hard Edges ന് പകരം Soft Edges തീരങ്ങളിൽ ഉണ്ടാകുന്നത് ,കായലിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തിരിച്ചു പിടിക്കാൻ സഹായിക്കും.
കായലിൻ്റെ പഴയ കാലത്തെ കൂടുതൽ വിവരങ്ങൾ ശേഖരിക്കൽ, വെള്ളയാണി കായലിന് ചരിത്രത്തിൽ ഉണ്ടായിരുന്ന പ്രാധാന്യവും അതിൻ്റെ പ്രതാപത്തെ തിരിച്ചു പിടിക്കേണ്ടതിൻ്റെ ആവശ്യകതകളും പുതിയ തലമുറക്കാരായ നാട്ടുകാരെയും സർക്കാരിനെയും ബോധ്യ പ്പെടുത്താൻ സഹായിക്കും എന്ന പ്രതീക്ഷയിലാണ് സന്ദർശനം അവസാനിച്ചത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

10.jpg)