പേരിലുണ്ട് കാര്യം : പെരിങ്ങമ്മല ഗ്രാമത്തിൽ !
First Published : 2026-06-10, 11:23:18am -
1 മിനിറ്റ് വായന

സ്ഥലനാമങ്ങളിലെ വൃക്ഷങ്ങളെ തിരികെവേരൂന്നാൻ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പദ്ധതി
പരിസ്ഥിതി സംരക്ഷണത്തിൽ അപൂർവ്വ മാതൃക പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ ജൈവവൈവിധ്യവും പരിസ്ഥിതി പരിപാലനവും ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച'പൈതൃക സ്ഥല നാമ സസ്യ സംരക്ഷണ പദ്ധതി' ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇലവുപാലത്ത് ഇലവുമരം നട്ടുകൊണ്ട് വാമനപുരം എം.എൽ.എ. സുധീർഷ പാലോട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ സസ്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകൾ കണ്ടെത്തുകയും അവിടുത്തെ മൺമറഞ്ഞ വൃക്ഷങ്ങൾ തിരിച്ചറിഞ്ഞ് ജെ.എൻ.റ്റി.ബി.ജി.ആർ.ഐ.യുടെ(JNTBGRI)സഹായ ത്തോടെ പുനഃസ്ഥാപിക്കുകയുമാണ് ഈ നൂതന പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.അരുൺകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. രഘുനാഥൻ നായർ, ബ്ലോക്ക് മെമ്പർ ഗീത പ്രിജി, വാർഡ് മെമ്പർ സഫിയ ബീവി,ശാസ്ത്രജ്ഞരായ ഡോ. ജോമോൻ ജേക്കബ് (പ്രോഗ്രാം കൺവീനർ) ,ഡോ. എം.അബ്ദുൽ ജബ്ബാർ(പ്രോഗ്രാം കോ-കൺവീനർ),കെ.എഫ്.ബി.സി. സെക്രട്ടറി ശ്രീ സാലി പാലോട് വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ നേതാക്കൾ എന്നിവർ സംബന്ധിച്ചു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 23 പ്രദേശങ്ങളിൽ സ്ഥല നാമത്തിന് ആധാരമായ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.താന്നിമൂട്ടിൽ നിസാർ മുഹമ്മദ് സുൽഫി താന്നി മരവും,വേങ്കൊല്ല പോട്ടോമാവിൽ ഡോ.ജോമോൻ ജേക്കബ് മാവും, താന്നിമൂട്ടിൽ വൈസ് പ്രസിഡന്റ് നസീമ ഇല്യാസ് താന്നി മരവും നട്ടു.
ഞാറനീലിയിൽ സി.ബി.എസ്.ഇ. പ്രിൻസിപ്പലും ആലുംമൂട്ടിൽ ഹെഡ്മിസ്ട്രസ്സ് സീനത്തും യഥാക്രമം ഞാറമരവും ആൽമരവും നട്ടപ്പോൾ കൊല്ല കാറ്റാടിമുക്കിൽ കാറ്റാടിയും(ഡോ.എം.അബ്ദുൽ ജബ്ബാർ),കരിമൺകോട് പ്ലാമൂട്ടിൽ പ്ലാവും(ഡോ. ബി. ബാലചന്ദ്രൻ), ദൈവപുര പറങ്കിമാംവിളയിൽ പറങ്കിമാവും(സപ്തപുരം അപ്പുകുട്ടൻ) നട്ടു.ഇടിഞ്ഞാർ വിട്ടിക്കാവിൽ വിട്ടിയും(ശ്രീ. സാലി പാലോട്) ചെന്നെലിമൂട്ടിൽ ചെന്നല്ലിയും(ഡോ. പി. എസ്. ജ്യോതിഷ്,സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്, JNTBGRI),കൊച്ചുവിള താന്നിമൂട്ടിൽ താന്നിയും(ശ്രീ. അബ്ദുൽ അസീസ്),തെന്നൂർ അരയക്കുന്നിൽ അരയാലും (ശ്രീമതി ഷീജ),കൊച്ചുകരിക്കകം മാമൂട്ടിൽ(ഡോ. എം. രാജേന്ദ്രപ്രസാദ്,സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്,JNTBGRI) പെരിങ്ങമ്മല മാമൂട്ടിൽ (ശ്രീ.തേമ്പാങ്കുഴി ഷാജഹാൻ)മാവും നട്ടു പിടിപ്പിച്ചു.വിദ്യാലയങ്ങൾ,കുടുംബശ്രീ,പരിസ്ഥിതി ക്ലബ്ബുകൾ എന്നിവ വഴി തുടർസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി, പഞ്ചായത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും പദോല്പത്തി ശാസ്ത്രത്തെയും കൂട്ടിയിണക്കുന്ന പരിസ്ഥിതി മാതൃകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

12.jpg)
11.jpg)