മനുഷ്യ കേന്ദ്രീകൃത ലോകവും മുറിവുകളും


First Published : 2026-10-27, 11:23:29am - 1 മിനിറ്റ് വായന


*FEPAD Climate Series – 2*

*എന്താണ് ഐ.പി.സി.സി (IPCC)?*

ഐക്യരാഷ്ട്രസഭയുടെ രണ്ട് ഏജൻസികളായ ലോക കാലാവസ്ഥാ സംഘടനയും (WMO - World Meteorological Organization),യു.എൻ പരിസ്ഥിതി പ്രോഗ്രാമും (UNEP - UN Environment Programme) ചേർന്ന് 1988-ൽ സ്ഥാപിച്ചതാണ് ഐ.പി.സി.സി(IPCC - Intergovernmental Panel on Climate Change).

ഇന്ന് 195 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.

ഐ.പി.സി.സി സ്വന്തമായി പരീക്ഷണങ്ങളൊന്നും നടത്താറില്ല. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞർ സന്നദ്ധ പ്രവർത്തകരായി പ്രവർത്തിച്ച്, ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണ പഠനങ്ങൾ വായിച്ചു വിലയിരുത്തുകയും നിലവിലുള്ള അറിവുകൾ ക്രോഡീകരിക്കുകയുമാണ് ചെയ്യുന്നത്.

മൂന്ന് വർക്കിംഗ് ഗ്രൂപ്പുകളായാണ് (വിദഗ്ധ സമിതികൾ) ഇതിന്റെ പ്രവർത്തനങ്ങൾ വിഭജിച്ചിരിക്കുന്നത്.ഒന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭൗതികശാസ്ത്ര വശങ്ങൾ പരിശോധിക്കുന്നു. രണ്ടാമത്തേത് അതിന്റെ പ്രത്യാഘാതങ്ങളും ജനങ്ങൾക്ക് അതിനോട് എങ്ങനെ പൊരുത്തപ്പെടാം എന്നതും പരിശോധിക്കുന്നു. മൂന്നാമത്തേത് മലിനീകരണ വാതകങ്ങളുടെ പുറന്തള്ളൽ (വായുവിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ) കുറയ്ക്കാനുള്ള വഴികൾ തേടുന്നു.

ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഇത് ഒരു അസസ്‌മെന്റ് റിപ്പോർട്ട് (Assessment Report - AR) പുറത്തിറക്കുന്നു.1990 മുതൽ 2023 വരെയുള്ള കാലയളവിൽ ഇത്തരം ആറ് റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എല്ലാ കാലാവസ്ഥാ ചർച്ചകളുടെയും ശാസ്ത്രീയ അടിത്തറ ഈ റിപ്പോർട്ടുകളാണ്.

2007-ൽ ഐ.പി.സി.സി സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു.

ഇതിൽ ഒരു കാര്യം വളരെ പ്രധാനമാണ്. ഓരോ റിപ്പോർട്ടിന്റെയും നയരൂപീകരണക്കാർക്കുള്ള സംഗ്രഹം (Summary for Policymakers - ഭരണാധികാരികൾ യഥാർത്ഥത്തിൽ വായിക്കുന്ന ലഘുരൂപം) ഓരോ വരിയായി പരിശോധിച്ചാണ് സർക്കാരുകൾ അംഗീകരിക്കുന്നത്.അതിനാൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നവയും കൽക്കരിയെ ആശ്രയിക്കുന്നവയുമായ രാജ്യങ്ങൾക്ക് ഇതിലെ പരാമർശങ്ങളുടെ തീവ്രത കുറയ്ക്കാൻ സമ്മർദ്ദം ചെലുത്താൻ കഴിയും.

ഏഴാമത്തെ റിപ്പോർട്ട് (AR7) വഴിമുട്ടി നിൽക്കുന്നു, അതിൽ ഇന്ത്യയ്ക്കും ഒരു പങ്കുണ്ട്.* 

— FEPAD (Forum for Ecological Protection and Alternative Development)
ഐപിസിസി (IPCC) പ്രതിസന്ധി: ഇന്ത്യയുടെ നിലപാടെന്ത്?

ഐപിസിസി അതിന്റെ ഏഴാമത് ഘട്ടം റിപ്പോർട്ടുകൾ തയ്യാറാക്കി ക്കൊണ്ടിരിക്കുകയാണ്. ഇതിനെ എആർ7 (AR7 - ഏഴാം വസ്തുതാ നിർണ്ണയ റിപ്പോർട്ട്) എന്ന് വിളിക്കുന്നു.2023 ജൂലൈയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.എന്നാൽ 2024 ജനുവരി മുതൽ, വളരെ ലളിതമായ ഒരു കാര്യത്തിൽ ധാരണയിലെത്താൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല: ഈ റിപ്പോർട്ടുകൾ എപ്പോൾ പുറത്തുവിടണം എന്നതിൽ.തുടർച്ചയായ ആറ് യോഗങ്ങൾ തീരുമാനമാകാതെ പിരിഞ്ഞു.

പ്രധാനപ്പെട്ട മൂന്ന് റിപ്പോർട്ടുകളും 2028-ഓടെ പുറത്തിറക്കണ മെന്നാണ് ഭൂരിഭാഗം രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ആ വർഷമാണ് ആഗോള സ്റ്റോക്ക്ടേക്കിലൂടെ (പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യങ്ങൾ എത്രത്തോളം മുന്നോട്ട് പോയി എന്ന് അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന വിലയിരുത്തൽ) ലോകം അതിന്റെ പുരോഗതി വിലയിരുത്തുന്നത്.

ഇന്ത്യ, ചൈന,സൗദി അറേബ്യ, റഷ്യ, കെനിയ എന്നീ രാജ്യങ്ങൾ കൂടുതൽ സമയം ആവശ്യപ്പെടുകയും റിപ്പോർട്ടുകൾ 2029-ലേക്ക് നീട്ടിവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.ദരിദ്ര രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്ക് ഇതിൽ പങ്കാളികളാകാൻ കൂടുതൽ സമയം വേണമെന്നാണ് അവർ പറയുന്നത്.

ആ ആശങ്ക യാഥാർത്ഥ്യമാണ്. എന്നാൽ ദക്ഷിണാർദ്ധഗോളത്തിലെ (ഗ്ലോബൽ സൗത്ത്) ശാസ്ത്രജ്ഞർക്ക് അർഹമായ സാമ്പത്തിക സഹായം നൽകിക്കൊണ്ടാണ് അത് പരിഹരിക്കേണ്ടത്, അല്ലാതെ ശാസ്ത്രീയ പഠനങ്ങളെ വൈകിപ്പിച്ചുകൊണ്ടല്ല.

റിപ്പോർട്ട് വൈകിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ താല്പര്യം വ്യക്തമാണ്: എണ്ണ. കൽക്കരി ഖനനം വ്യാപിപ്പിച്ചുകൊണ്ട് ഇന്ത്യയും അവർക്കൊപ്പം നിൽക്കുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ മലിനീകരണത്തിന് ഉത്തരവാദിക ളായ അമേരിക്കയാകട്ടെ ഇതിൽനിന്ന് പൂർണ്ണമായും ഇറങ്ങിപ്പോ യിരിക്കുന്നു.ഐപിസിസിയിൽ നിന്നും യുഎൻഎഫ്സിസിസിയിൽ (UNFCCC - യുഎൻ കാലാവസ്ഥാ ഉടമ്പടി) നിന്നും അമേരിക്ക പിന്മാറുകയാണെന്ന് 2026 ജനുവരി 7-ന് ട്രംപ് പ്രഖ്യാപിച്ചു.

2026 ഒക്ടോബർ 12 മുതൽ 16 വരെ എത്യോപ്യയിലെ അഡിസ് അബാബയിൽ നടന്ന ഏറ്റവും പുതിയ യോഗവും സമവായമില്ലാതെ നിർത്തിവെച്ചു.

CN ജയരാജൻ 

 FEPAD (Forum for Ecological Protection and Alternative Development)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment